മുപ്പതിയഞ്ചു വര്‍ഷങ്ങള്‍ നീണ്ട ഔദ്യോഗിക ജീവിതത്തില്‍ ഈ സ്ഥാപനത്തിന്
വേണ്ടി അക്ഷീണം പ്രയത്നിച്ച തന്റെ സ്തുത്യര്‍ഹമായ സേവനത്തെ പ്രതി
മേലധികാരികളും, സഹപ്രവര്‍ത്തകരും
കാണാപ്പാഠം പഠിച്ചിട്ടെന്നോണം ഉരുവിട്ടു മടങ്ങുന്ന അപദാനങ്ങള്‍ ഓരോന്നായി കേള്‍ക്കവേ, മേലധികരികള്‍ക്കൊപ്പം വേദി പങ്കിടുന്നതിന്റെ സങ്കൊചവും പേറി കസേരയില്‍ ജാള്യതയോടെ ഒരു നനഞ്ഞപക്ഷി മാതിരി കൂനിപ്പിടിച്ചിരുന്ന അയാളുടെ ഉള്ളില്‍ അരുതെന്ന് വിലക്കിയിട്ടും അവരുടെ മനസ്സാക്ഷിക്കുത്തില്ലാത്ത പ്രകടനങ്ങള്‍ക്ക് നേര്‍ക്ക് പരിഹാസത്തില്‍ പൊതിഞ്ഞ ഒരു ചിരി മുളപൊട്ടി....
ഒപ്പം ഇനിയൊരുപക്ഷേ ഇവര്‍ക്ക് ആള് തെറ്റിപ്പോയോ എന്ന കൌതുകമാര്‍ന്ന ഒരു സന്ദേഹവും.
ഒന്നിനും കൊള്ളരുതാത്തവന്‍ എന്ന ദുഷ്പേര് ഒരലങ്കാരമായി കൊണ്ടുനടന്നിരുന്ന തന്നെ ഒറ്റതിരിഞ്ഞു ആക്രമിയ്ക്കാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കിയിട്ടില്ലാത്ത ചെന്നായ് കൂട്ടങ്ങളാണ് ഇസ്തിരിയിട്ട വാക്കുകളും, മുഖത്ത് തേച്ചു പിടിപ്പിച്ച ചിരിയുമായ് ചുറ്റിലും..
ഒരുപക്ഷെ വലിയൊരു തലവേദന ഒഴിഞ്ഞു പോകുന്നതിലെ ആശ്വാസമാകാം അവരുടെ മനസ്സുകളെ ഭരിയ്ക്കുന്നത്........
മരണശേഷം നമുക്ക് കേള്‍ക്കാനാവാത്ത പൊള്ളയായ സ്തുതിഗീതങ്ങള്‍ ജീവിച്ചിരിയ്ക്കുമ്പോള്‍ കേള്‍ക്കാന്‍ അവസരമൊരുക്കുന്ന വിടപറച്ചില്‍ യോഗങ്ങള്‍........
ഒരരഥത്തില്‍ രിട്ടയ്ര്‍മെന്റ് എന്നതും ഒരുതരം മരണമല്ലേ....ക്രയശേഷി നഷ്ടപ്പെട്ടവന്‍ എന്നതിന്റെ ഔദ്യോഗിക സാക്ഷ്യപ്പെടുത്തല്‍....
ചടങ്ങ് അവസാന ഘട്ടത്തിലെത്തിയിരിയ്ക്കുന്നു...
സഹപ്രവര്‍ത്തകര്‍ സ്വരൂപിച്ച പണക്കിഴിയടങ്ങിയ , കവറും നിലവിളക്കും സീനിയര്‍ എങ്ങിനീയറില്‍ നിന്നും ഏറ്റുവാങ്ങവെ ആത്മഗതമെന്ന വ്യാജേന അദ്ദേഹം പങ്കുവെച്ച സ്വകാര്യം മൈക്ക് പിടിച്ചെടുത്തപ്പോള്‍ അതിന്റെ അലയടികള്‍ പരിഹാസദ്യോതകമായ പൊട്ടിച്ചിരികളായി സദസ്സിലാകെ പടര്‍ന്നു.
"ഇനി ചടങ്ങില്‍ ബാക്കിയുള്ളത് പിരിയുന്ന ആളിനെ വീട്ടില്‍ കൊണ്ടാക്കുക എന്ന ചടങ്ങാണ് .തന്റെ കാര്യത്തില്‍ അതിന്റെ ആവശ്യമില്ലല്ലോ ........."
കുനിച്ചു പിടിച്ച ശിരസ്സുമായി ചുവരിന്റെ ഓരം പറ്റി സദസ്സിന്റെ പിന്നിലേയ്ക്ക് മെല്ലെ നടക്കുമ്പോള്‍ സാമാന്യം കനമുള്ള ആ കവറിനുള്ളിലിരുന്നു മുഷിഞ്ഞ നോട്ടുകള്‍, തനിയ്ക്കായി ഒട്ടും തൃപ്തിയില്ലാതെ സംഭാവന കൊടുക്കേണ്ടിവന്ന ഉടമസ്ഥന്റെ പിറുപിറുക്കലുകള്‍ ആവര്ത്തിയ്ക്കുന്നതായി അയാള്‍ക്ക് തോന്നി.....
സല്‍ക്കാരം ആരംഭിച്ചിരിക്കുന്നു...
"നമ്മെ വിട്ടുപിരിയുന്ന പ്രീയ ചങ്ങാതി നമ്മുടെ സീനിയര്‍ ട്രോളിമാന്‍ സുരേന്ദ്രന് സുഖകരമായ വിശ്രമ ജീവിതം നേര്‍ന്നുകൊണ്ട്, ചിയേഴ്സ് .........."
ആരവങ്ങള്‍ ഉയര്‍ന്നു തുടങ്ങി .....എല്ലായ്പ്പോഴും ഈ ബഹളങ്ങള്‍ക്ക് നേതൃത്വം കൊടുക്കുക താനാവും.. ഇടയ്ക്കെപ്പോഴെങ്കിലും തലയ്ക്കു പിടിച്ച ലഹരിയുടെ
മൂര്ത്താവസ്ഥയില്‍ ഉള്ളിലുറ ങ്ങിക്കിടക്കുന്ന ആരോടൊക്കെയോ ഉള്ള പകയാകെ
അസഭ്യവര്‍ഷങ്ങളായി ചൊരിയാനാരംഭിക്കുമ്പോഴേ ആരെങ്കിലും കഴുത്തില്‍ പിടിച്ചുതള്ളി പുറരതാക്കുവോളം അത് തുടരും.
ഇന്നെന്തോ ഒന്നിനും വയ്യാത്ത വിധം ആകെ ഒരുന്മേഷമില്ലായ്മ ..മനസ്സാന്നിദ്ധ്യമാകെ ചോര്‍ന്നു പോയ മാതിരി.
മനസ്സുകളില്‍ പോലും കരിപുരണ്ട ഈ അഴുക്കു ലയത്തില്‍ നിന്നും ഒളിച്ചോടിപ്പോവാന്‍ ഉള്ളുകൊണ്ട് എത്രയോവട്ടം ആഗ്രഹിച്ചിട്ടുണ്ട്.
ഇന്നിപ്പോള്‍ എല്ലാ കെട്ടുപാടുകളില്‍ നിന്നും മോചിതനാകുമ്പോള്‍ എന്തുകൊണ്ടോ മനസ്സാഗ്രഹിച്ച മാതിരി ആ സ്വാതന്ത്ര്യം മുഴുവനായി ആസ്വദിയ്ക്കുവാനാകുന്നില്ല.
ഇടയ്ക്കാരോ തന്റെ സ്ഥിരം ബ്രാന്റായ വില കുറഞ്ഞ റമ്മൊഴിച്ച പ്ലാസ്റ്റിക് ഗ്ലാസ്സുമായി സമീപിച്ചപ്പോള്‍ ആദ്യം നിരസിക്കുകയാണ് ചെയ്തത്.പിന്നെ നിര്‍ബന്ധം ഏറിയപ്പോള്‍ കയ്യില്‍ വാങ്ങി ഒരു കവിള്‍ വലിച്ചപ്പോഴേ ആകെ തികട്ടി വരുന്ന മാതിരി.ആരുംകാണാതെ ഗ്ലാസ് ജന്നല്‍ പടിമേല്‍ വെച്ച് ആരോടും യാത്ര പറയാന്‍ നില്‍ക്കാതെ ലഹരി തലയ്ക്കു പിടിച്ച ആള്‍ രൂപങ്ങളെ വകഞ്ഞൊതുക്കി പുറത്തെ കനം വെച്ചുതുടങ്ങിയ ഇരുളിലേയ്ക്കിറങ്ങി.
"കല്ലൂര്‍ സുമതിയുടെ ചെറ്റയിലെയ്ക്കാവും...........കിട്ടിയത് മുഴുവന്‍ അവിടെ കാണിക്കയിട്ടു എല്ലാം തീരുമ്പോള്‍ ഏതേലും റെയില്‍വെ ട്രാക്കില്‍ കാണാം ................ശവ ജന്മം "
താന്‍ പോയത് തിരിച്ചറിഞ്ഞിട്ടെന്നോണം അശ്ലീലം ധ്വനിപ്പിയ്ക്കുന്ന ചേഷ്ടകളോടെ അതും പറഞ്ഞു ഉച്ചത്തില്‍ ആരോ കാറിതുപ്പിയത് കേട്ടില്ലെന്നു നടിച്ചു.............
പടവുകള്‍ ചവുട്ടിക്കയറി ഗേറ്റ് തുറന്ന് റെയില്‍പാളത്തിലേയ്ക്കിറങ്ങി തിരിഞ്ഞു ഗേറ്റിന്റെ കുറ്റിയിടാവെ, നരച്ച ഇരുട്ടില്‍ തലകുമ്പിട്ടു നില്‍ക്കുന്ന ആ പഴഞ്ചന്‍ കെട്ടിടത്തിന്റെ മ്ലാനമായ മുഖ ത്തെയ്ക്ക് ഒരിയ്ക്കല്‍ കൂടി ഒന്ന് നോക്കി .നാളെ മുതല്‍ ഇവിടെ താനാരുമല്ല.
ഇന്ത്യന്‍ റെയില്‍വേയുടെ മസ്ട്രോളില്‍ നിന്നും സുരേന്ദ്രനെന്ന ഈകീഴ്ജീവനക്കാരന്റെ പേര് വെട്ടിമാറ്റപ്പെട്ടിരിയ്ക്കുന്നു...........
ഇക്കാലമത്രയും ഈ വഷളനെ വെച്ച് പൊറുപ്പിച്ച നിന്റെ സഹന ശക്തിയ്ക്ക് നന്ദി.............
ഇരവിഴുങ്ങി മയങ്ങുന്ന പെരുമ്പാമ്പിനെ കണക്ക് ഇരുളില്‍ ചലനമറ്റു കിടന്ന പാളങ്ങള്‍ മുറിച്ചുകടന്ന് പ്ലാറ്റ്ഫോമിന്റെ ആളൊഴിഞ്ഞ മൂലയിലെ സിമന്റു ബെഞ്ചില്‍ ഇരിയ്ക്കവേ ഇന്നോളം
ഒരിയ്ക്കലും സ്വയം ചോദിച്ചിട്ടില്ലാത്ത ചോദ്യം മനസ്സില്‍ തലയുയര്‍ത്തി.
ഇനിയെങ്ങോട്ട്................?
ഉത്തരമുണ്ടാവില്ല എന്ന തിരിച്ചറിവ് മനസ്സിലുണ്ടായിരുന്നതിനാല്‍ മന:പൂര്‍വ്വം ഉള്ളില്‍ ഉപേക്ഷിച്ച ചോദ്യം.
പ്രത്യാശയോടെ കാക്കാന്‍ മാത്രം നാളെകള്‍ മോഹിപ്പിയ്ക്കുന്ന ഒരു പ്രതീക്ഷ ആയിരുന്നില്ല ഒരിയ്ക്കലും ...........സിരകളില്‍ കുതിച്ചൊഴുകുന്ന ലഹരിയുടെ ഉന്മത്തതയ്ക്കും, വൈകിയെത്തുന്ന ഉറക്കത്തിനുമിടയിലുള്ള ഇടവേളകളില്‍ എന്നും മനസ്സിലുറപ്പിച്ചിരുന്നു, ഇത് തന്റെ അവസാന രാത്രിയാവുമെന്ന് .ആ ചിന്തകളോടെയാണ് എന്നും മരണത്തിന്റെ മണമുള്ള ഉറക്കത്തിലേയ്ക്കു വഴുതി വീഴാറ്.
പക്ഷെ പുലര്‍ച്ചെ ഏതെങ്കിലും വണ്ടിയുടെ നീട്ടിയുള്ള ചൂളം വിളികേട്ടു ഞെട്ടിയുണരുമ്പോളാണ് തിരിച്ചറിയുക, താന്‍ പിന്നെയും ജീവിച്ചിരിയ്ക്കുന്നു എന്ന്...........
കാത്തിരിയ്ക്കാനാരുമില്ലാത്തവനു യാത്രപോകാന്‍ഒരിടമേബാക്കിയുള്ളൂ.........ഒരിയ്ക്കലും യാത്ര നിഷേധിയ്ക്കാത്ത മരണത്തിന്റെ ആ തണുത്ത താഴ്വരയിലേയ്ക്ക്..........
ചിന്തകള്‍ അത്രത്തോളമെത്തിയ മാത്രയില്‍ ഒട്ടും നിനയ്ക്കാതെ ഓര്‍മ്മകളുടെ വിദൂരതയിലെവിടെയോ കാലപ്പഴക്കം കൊണ്ട് ആകെ മങ്ങിപ്പോയ ഒരുമുഖം മൂടല്‍മഞ്ഞിനപ്പുറത്തു നിന്നെന്നപോലെ മനസ്സിലേയ്ക്ക് മെല്ലെ തെളിഞ്ഞു വന്നു..........
തന്റെ താടിരോമങ്ങളില്‍ പിടിച്ചു വലിച്ച് കുഞ്ഞിളം പല്ലുകള്‍ പുറത്തുകാട്ടി കുലുങ്ങി ചിരിച്ചും കൊണ്ട് "ത്താ .......' എന്ന് അസ്പഷ്ടമായി വിളിച്ചു കുസൃതി കാട്ടുന്ന ഒരു കുഞ്ഞു മുഖം..........
എന്നും ഓര്‍മ്മകളുടെ പിന്നാമ്പുറത്തെയ്ക്കു ആട്ടിപ്പായിച്ച ആ ഓര്‍മ്മകളില്‍ മനസ്സുടക്കിയപ്പോള്‍ നെഞ്ചകം അറിയാതെ ഒന്നിടറിപ്പോയി .നഷ്ടമായ ആ സ്വപ്‌നങ്ങള്‍ മനസ്സിനെ വിഹ്വലമാക്കുന്ന പേക്കിനാക്കളായിരുന്നു എന്നും...........
ആദ്യ പോസ്റ്റിങ്ങ് കിട്ടിയ തിരുനല്‍വേലിയിലെ സ്റ്റേഷനില്‍ പുലര്‍കാല വണ്ടിപിടിയ്ക്കാന്‍ പൂക്കുട്ടകളുമായിഎത്തുന്ന സംഘത്തില്‍ പ്പെട്ട അവളുടെ എണ്ണക്കറുപ്പുള്ള കൊഴുത്ത യൗവ്വനത്തിന്റെ തുടുപ്പുകളായിരുന്നു ആദ്യം ആകര്‌ഷിച്ചത് ........
അത് സിരകളിലേയ്ക്ക് വല്ലാത്ത ലഹരിയായി പടര്‍ന്നു കയറുന്നത് തിരിച്ചറിഞ്ഞപ്പോള്‍ മോഹം തുറന്നു തന്നെ പറഞ്ഞു..........എതിര്‍പ്പുണ്ടായില്ല. അവളിലെ കത്തുന്ന യൗവ്വനം ഒരാണിന്റെ അന്തിക്കൂട്ട് പ്രതീക്ഷിച്ച പോലെ .............
രാത്രികാലത്തെ വെറുമൊരു നേരമ്പോക്കായി തുടങ്ങിയ ബന്ധത്തിന്റെ ഗതി മാറി കാര്യം ഗൗരവമായത് അപ്രതീക്ഷിതമായിട്ടായിരുന്നു...........അപ്പോഴേയ്ക്കും വൈകിപ്പോയി.........ആദ്യം അവള്‍ തന്നെ കുടുക്കിയതാണോ എന്ന സംശയമുണ്ടായിരുന്നു........
പിന്നെ തന്റെ തനി പകര്‍പ്പായ പെണ്‍ കുഞ്ഞിന്റെ മുഖം കണ്ടപ്പോള്‍ അവളെ വൃഥാ സംശയിച്ചതിനു സ്വയം പഴിച്ചു...........ജീവിയ്ക്കാന്‍ പ്രേരണ നല്‍കിയ സ്വപ്‌നങ്ങളുടെ കൊച്ചു ഭൂമിക ..........
സ്ഥലം മാറ്റം കിട്ടി പോന്നിട്ടും ശനിയാഴ്ച വൈകുന്നേരങ്ങളില്‍ അവളുടെ കുഞ്ഞു കുസൃതിത്തരങ്ങള്‍ എത്ര വൈകിയിട്ടാണെങ്കിലും അവിടെയ്ക്ക് തന്നെ പിടിച്ചു വലിച്ചു കൊണ്ടേയിരുന്നു..........
തളിര്‍ വെറ്റില കാതോരം ചേര്‍ത്ത് ആ കുഞ്ഞിക്കാതുകളില്‍ മൂന്നുവുരു പേര് ചൊല്ലി
വിളിച്ചു.........മല്ലിക ..........
നിനച്ചിരിയ്ക്കാതെ കണ്‍മുന്നില്‍ എല്ലാം തകര്‍ന്നടിഞ്ഞതുകണ്ടാപ്പോള്‍ ആകെ തകര്‍ന്നു പോയി.......
പതിവില്ലാതെ ഒരു വെള്ളിയാഴ്ച ലീവെടുത്ത് കുഞ്ഞിനുള്ള കളിപ്പാട്ടങ്ങളും, കുഞ്ഞുടുപ്പുകളു മായി വണ്ടിയിറങ്ങി വാതില്‍ക്കല്‍ മുട്ടുമ്പോള്‍ തന്നെ തട്ടി വീഴ്ത്തി പാഞ്ഞ രൂപം കണ്ടു ഞെട്ടിപ്പോയി.........പിന്നാലെ അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങള്‍ നേരെയാക്കി മുഖത്ത് ഭാവഭെദമൊന്നുമില്ലതെ തന്നെ നേരിട്ട അവളുടെ തലയ്ക്കു നേര്‍ക്ക് കയ്യിലുരുന്ന നീളന്‍ ടോര്‍ച്ചു എത്ര വട്ടം ഉയര്‍ന്നു താന്നു എന്നറിയില്ല....കൊല്ലാന്‍ തന്നെ ഉദ്ദേശിച്ച് .......
കലിയടങ്ങിയപ്പോള്‍ തലപൊട്ടി രക്തമാകെ വാര്‍ന്നൊലിക്കുന്ന അവളുടെ നിശ്ചലമായ ശരീരത്തെയാണ് കണ്ടത്............പിന്നവിടെ നിന്നില്ല .കരിമ്പിന്‍ പാടം മുറിച്ചു കടന്നു സര്‍വ്വ ശക്തിയും സംഭരിച്ച് ഓടുമ്പോള്‍ പിന്നാലെ കൊളുത്തിപ്പിടിച്ച പന്തങ്ങള്‍ പാഞ്ഞടുക്കുന്നത്
കാണുന്നുണ്ടായിരുന്നു..............
പിന്നെ ആ വഴിയ്ക്ക് പോയിട്ടില്ല.............ഇടയ്ക്ക് ട്രാന്‍സ്ഫര്‍ ആയി വന്ന തമിഴന്‍ പയ്യന്‍ വഴി അറിഞ്ഞു ...............ചത്തിട്ടില്ലത്രേ.........പ്രത്യേകിച്ചൊന്നും തോന്നിയില്ല.പിന്നെ
ആ ഓര്‍മ്മകള്‍ മനസ്സിനുള്ളില്‍ ഒരിയ്ക്കലും പുനര്‍ജ്ജനി തേടാത്തവിധം ആഴത്തില്‍ കുഴിച്ചു മൂടി...........
ലഹരി വിട്ടൊഴിയുന്ന ഇടവേളകിലെപ്പോഴെങ്കിലും ചീഞ്ഞളിഞ്ഞ ആ ഓര്‍മ്മകളുടെ ദുര്‍ഗന്ധം തികട്ടി വരുമ്പോള്‍ താന്‍ ആകെ അസ്വസ്ഥനാകും...............പിന്നെ ആ കലിയാകെ അടങ്ങുക സുമതിയുടെ ആകെ വിയര്‍പ്പു നാറിയ അഴുക്കില്‍, തളരുന്നത് വരെ ആകെ മാന്തിക്കീറി, വേദന കൊണ്ട് അവള്‍ പുളയുന്നത് കാണുമ്പോളാവും.........
ചിന്ത അവളില്‍ എത്തി നിന്നപ്പോള്‍ അയാള്‍ മെല്ലെ എഴുന്നേറ്റു .......അവളെ ഒന്ന് കാണണം ....സ്റ്റെഷന് പിന്‍വശത്തെ ഇരുട്ട് ചവുട്ടി അവളുടെ വീട്ടുമുറ്റത്തെത്തുമ്പോള്‍ വഴിയരുകിലെ ഇരുളില്‍ മയങ്ങിക്കിടന്ന വയസ്സന്‍ നായ ഞെട്ടിയെണീറ്റ് അമര്‍ഷത്തോടെ ഒന്ന് മുരണ്ടു........പിന്നെ ആളെ തിരിച്ചരിഞ്ഞിട്ടാവും, വിധേയത്തോടെ വാലാട്ടി സ്വസ്ഥാനത്തേയ്ക്ക് തിരിഞ്ഞു നടന്നു.....
വാതില്‍ക്കല്‍ മെല്ലെ മുട്ടി കാത്തു നിന്നു .ആ പതിവുല്ലതല്ല. .പലപ്പോഴും ചവുട്ടി തള്ളി അകത്തു കടക്കുകയാവും പതിവ്. അത് ഭയന്ന് ഇടവഴിയുടെ അങ്ങേതലയ്ക്കല്‍ തന്റെ ഒച്ച പോങ്ങുമ്പോഴേയ്ക്കും അവള്‍ വാതില്‍ തുറന്നു വച്ചിരിയ്ക്കും.....പിന്നെയും പ്രതികരണം ഉണ്ടാവാത്തതിനാല്‍ അല്‍പ്പം ശക്തിയോടെ രണ്ടു വട്ടം കൂടി മുട്ടി............
"ഏതു പട്ടിയാടാ പാതിരാത്രിയില്‍ ചെറ്റ വാതിലില്‍ മുട്ടുന്നത്.......?'
അകത്തു നിന്നും അവളുടെ ഒച്ചയുയാര്‍ന്നു. ഇനിയും താമസിച്ചാല്‍ ഭരണിപ്പാട്ട് തുടങ്ങും.........
"സുമതി ഇത് ഞാന............."
അകത്തു തിടുക്കത്തില്‍ എന്തോ തട്ടി മറിയുന്ന ശബ്ദം ....
രണ്ടു നിമിഷങ്ങള്‍ക്കകം പാതി തുറന്ന വാതിലിനു പിന്നില്‍ കൈയില്‍ കൊളുത്തിപിടിച്ച മുട്ട വിളക്കുമായി അവള്‍ ഒതുങ്ങി നിന്നു .............
ഉടുതുണി ധൃതിപൂണ്ട് വാരിച്ചുറ്റിയ തിടുക്കത്തില്‍ കുടുക്കിടാന്‍ വിട്ടുപോയ ബ്ലൗസിന്റെ താഴേയ്ക്ക് അവളുടെ കൊഴുത്ത നഗ്നത തല നീട്ടി നിന്നിരുന്നു...........പെട്ടെന്ന് നോട്ടം പിന്‍വലിച്ചു..........
"അണ്ണാ .............അകത്തോരാളുണ്ടല്ലോ........അണ്ണന്‍ ഇനി ഇന്ന് വരില്ലാന്ന് കരുതി............."
അല്പം ഭയത്തോടെ അവള്‍ അറച്ചറച്ചു അത് പറയുമ്പോള്‍ അയാളുടെ ചുണ്ടില്‍ വരണ്ട ഒരു ചിരിയൂരി.........
"വേണ്ട, ഞാനതിനു വന്നതല്ല.....ഞാനിന്നു ജോലിയില്‍ നിന്ന് പിരിഞ്ഞു.........ഇനിയൊരു പക്ഷെ ഈ വഴി വന്നേക്കാനിടയില്ല........."
കയ്യിലിരുന്ന നിലവിളക്ക് ആ പടിക്കെട്ടില്‍ വെച്ച്, പോക്കറ്റില്‍ നിന്നും ആ തടിച്ച കവറെടുത്ത് അവള്‍ക്കു നേര്‍ക്ക് നീട്ടി........
" എണ്ണി നോക്കിയിയിട്ടില്ല.....ഇത് നിനക്കിരിക്കട്ടെ ..........ഒരുപാട് സഹിച്ചിട്ടില്ലേ എന്നെ നീ.............
തിരിഞ്ഞു നടക്കാനോരുങ്ങവേ അവള്‍ പെട്ടെന്ന്ചോദിച്ചു...
"ഇനിയെങ്ങോട്ടാ..............?"
"തീരുമാനിച്ചില്ല..............റയില്‍ പാളങ്ങള്‍ നീണ്ടു കിടക്കുകയല്ലേ.........?"
അവളുടെ മുഖത്ത് നോക്കാതെ തിരിഞ്ഞു നടക്കുമ്പോള്‍ സ്വഗതമെന്നോണം ശബ്ദമടക്കി പറഞ്ഞു........
സാവധാനം നടന്നു ഇടവഴി തിരിയുന്നിടതെതിയപ്പോള്‍ ഒന്ന് തിരിഞ്ഞു നോക്കി,വെറുതെ ...അവള്‍ അവിടെ തന്നെ നില്‍പ്പുണ്ട്. തന്നെ തന്നെ നിര്‍ന്നിമേഷയായി നോക്കിക്കൊണ്ട്.........അവളുടെ നിശ്വാസങ്ങളില്‍ ആടിയുലഞ്ഞ വിളക്കിന്റെ നാളത്തില്‍ ആ മുഖമാകെ വിവര്ണ്ണമായതു കണ്ടു.
എന്തിനെന്നറിയില്ല ശരീരം വിറ്റ് ജീവിയ്ക്കുന്നവളായിട്ടും എന്തോ ഒരു മമത അവള്‍ തന്നോട് കാട്ടിയിരുന്നു, എന്നും. താന്‍ അത് തിരിച്ചറിയുന്നതായി ഭാവിയ്ക്കാഞ്ഞിട്ടും........അത് ആ കീറപ്പായയിലേയ്ക്ക് താന്‍ ചുരുട്ടിയെറിഞ്ഞു പോരാറുള്ള മുഷിഞ്ഞ നോട്ടുകളുടെ വലിപ്പതിനപ്പുറമുള്ള എന്തോ ഒന്നായിരുന്നു..................
ക്വാര്‍ട്ടേഴ്സിലെത്തി ആകെ സമ്പാദ്യമായ തകരപ്പെട്ടിയുമെടുത്ത് തെക്കോട്ടുള്ള പുലര്‍ച്ച വണ്ടിയുടെ രണ്ടാം ക്ലാസ് കമ്പാര്‌ട്ടുമെന്റിലിരുന്നു ആകെ അശാന്തമായ മനസ്സിനെ ഒരു മയക്കത്തിലേക്കു തള്ളി വിടുമ്പോള്‍ മനസ്സിലുടലെടുത്ത ഏതോ ഒരു തീരുമാനം പകര്‍ന്ന ശാന്തയുടെ തെളിവാര്‍ന്ന ഒരു മന്ദഹാസം ചുണ്ടുകളിലേയ്ക്കു മെല്ലെ അരിച്ചെത്തുന്നുണ്ടായിരുന്നു.............അയാള്‍ പോലുമറിയാതെ........
കോണ്‍വെന്റിന്റെ ഗേറ്റ് സാവധാനം തുറന്ന്, ചരല്‍ക്കല്ലുകള്‍ പാകിയ വിശാലമായ മുറ്റത്ത്കൂടി നടന്ന് കോളിംഗ് ബെല്ലില്‍ വിരലമര്‍തതാന്‍ തുനിയും മുന്‍പേ പ്രസന്നത സ്ഫുരിയ്ക്കുന്ന മുഖഭാവത്തോടെ ചെറുപ്പക്കാരിയായ ഒരു സിസ്റ്റര്‍ കടന്നു വന്നു..........
വരവിന്റെ ഉദ്ദേശം അറിയിച്ചപ്പോള്‍ ആദരപൂര്‍വ്വം അല്പം കാക്കാന്‍ അറിയിച്ച് അവര്‍ അകത്തേയ്ക്ക് പോയി..............നിരാലംബര്ക്കായി ഒരു ജീവിതമാകെഉഴിഞ്ഞു വെച്ച അഗതികളുടെ അമ്മയുടെ പേരിലുള്ള സ്ഥാപനം...........പലപ്പോഴും ഇതുവഴി കടന്നുപോകുമ്പോള്‍ ഗേറ്റിനു മുകളില്‍ തൊഴുകൈകളോടെ നില്‍ക്കുന്ന കരുണാര്‍ദ്രമായ ആ ചിത്രം ശ്രദ്ധിയ്ക്കാറുണ്ട്............
പ്രായം കൂടിയ ഒരു മദര്‍ മുന്നിലേയ്ക്ക് നടന്നെത്തിയപ്പോള്‍ ഇരിപ്പിടം വിട്ടെഴുന്നേറ്റു...........പിന്നെ ഭവ്യതയോടെ മെല്ലെ പറഞ്ഞു .
"മദര്‍, ഒരു വഷളനെപ്പോലെ ജീവിതമാകെ ധൂര്‍ത്തടിച്ചിട്ടും ട്ടും, എന്റെ സ്ഥാപനം എനിയ്ക്കായ് കരുതി വെച്ച തുകയ്ക്കുള്ള ചെക്കാണിത്......തുക താങ്കള്‍ക്കെഴുതാം...........ഏതാണ്ട് പതിനൊന്നു ലക്ഷം രൂപയോളം വരും.............ഇത് കൊടുക്കാന്‍ എനിക്കാരുംഇല്ല.............ഉള്ളവരെക്കൂടി ഇത്ര വൈകി ഇനി തിരഞ്ഞു പോകാന്‍ മനസ്സനുവദിയ്ക്കുന്നില്ല,........... ആശ്രയമറ്റ ആരുടെയെങ്കിലും ജീവന്‍ പിടിച്ചു നിര്‍ത്താന്‍ ഈ പണത്തിനായെങ്കില്‍ സന്തോഷം ......."
ഇരുകൈകളും നീട്ടി ആ ചെക്ക് ഏറ്റുവാങ്ങി മിഴികളോട് ചേര്‍ത്ത് പ്രാര്‍ഥനാ നിരതയായ അവരുടെ മുഖത്തെ പ്രകാശം കണ്ടപ്പോള്‍ മനസ്സാകെ നിറഞ്ഞു കവിഞ്ഞു......വല്ലാത്ത ഒരു ആത്മഹര്‍ഷത്താല്‍........
പിന്നെ ദു:ഖം പേറുന്ന മിഴികളുമായി ചുമരിലെ ക്രൂശിത രൂപത്തിലേയ്ക്ക് അവര്‍ ദയാവായ്പോടെ നോക്കി.
"ദൈവ നീതിയുടെ അനിവാര്യതായേ ചോദ്യം ചെയ്യാന്‍ നിസ്സാരരായ നമുക്കെന്തു അവകാശം .... എങ്കിലും ആഗ്രഹിച്ചു പോകുകയാണ് ....ഒരുപക്ഷെ ഒരാഴ്ച മുന്‍പ് താങ്കള്‍ക്കു ഇവിടെഎത്താന്‍ നിയൊഗമുണ്ടായിരുന്നെങ്കില്‍ ജീവിയ്ക്കാന്‍ ഒരുപാട് കൊതിച്ച ഒരു പെണ്‍കുട്ടിയെ മരണത്തിനു വിട്ടുകൊടുക്കാതെ രക്ഷിയ്ക്കാന്‍ ഒരുപക്ഷെ ഈ പണം ഉപകരിച്ചേനെ .. ഇതിനുള്ള അര്‍ഹത മറ്റാര്‌ക്കെങ്കിലുമാവും....."
അയാള്‍ അമ്പരപ്പോടെ അവരെ നോക്കി...........തന്റെ നോട്ടത്തിലെ ആകുലത തിരിച്ചറിഞ്ഞിട്ടാവാം,ഒന്ന് നിര്‍ത്തി അവര്‍ തുടര്‍ന്നു ......
" ബ്രെയിന്‍ ട്യൂമാറായി രണ്ടു മാസമായി ചികിത്സയിലായിരുന്നു ..................ഒരു ഓപ്പറേഷഷനിലൂടെ
രക്ഷപെടുത്താനാകുമെന്നു ഡോക്ടര്‍ പറഞ്ഞതുമാണ്.............പക്ഷെ ഇത്ര വലിയ ഒരു തുക കൊടുത്തു സഹായിക്കാന്‍ ആരാ മുന്നോട്ടു വരിക.........'
"ആരായിരുന്നു അവള്‍........?"
അതുവരെ അടക്കിപ്പിടിച്ച ആകാംക്ഷ നിയന്ത്രണം വിട്ടു വാക്കുകളായി പുറത്തേയ്ക്ക് പതിച്ചു.......
" നാഗര്‍കോവിലിനടുത്ത പൂക്കളുടെ ഗ്രാമത്തില്‍ നിന്നെത്തിയ ഒരു പൂക്കാരി....ഒരു സുന്ദരിക്കുട്ടി .............മല്ലിക ......ഒരു പൂവിന്റെ നൈര്‍മ്മല്യമാര്‍ന്ന ആമുഖം ഇപ്പോഴും മനസ്സില്‍ നിന്ന് മായുന്നില്ല..............."
മല്ലിക...........
ആ പേര് കേട്ടതും അയാള്‍ ഒന്ന് ഞെട്ടി.............തലയ്ക്കുള്ളിലൂടെ ഒരായിരം ഓര്‍മ്മകളുടെ കരിവണ്ടുകള്‍ മൂളിപ്പറക്കുന്ന മാതിരി........അടുത്ത ക്ഷണം അയാള്‍ അസ്വസ്ഥതയുടെ നിലയില്ലാക്കയത്തിലേക്ക് തല കുത്തി വീണു പോയി ..............
ഒന്നുമുരിയാടാനാവാതെ തുറിച്ച കണ്ണുകളുമായി ഒരു നിമിഷം അവരെ നോക്കി അസ്തപ്രജ്ഞനായി നിന്ന ശേഷം, ഏതോ ഭൂതാവേശത്തിന്റെ ഉള്‍പ്രേരണയാലെന്നോണം മുറ്റത്തെ ചരല്‍ക്കല്ലുകള്‍ അമര്തിച്ചവുട്ടി, മെല്ലിച്ച കൈകള്‍ ആഞ്ഞു വീശി ഒരു കൊടുംകാറ്റിന്റെ വേഗതയോടെ അയാള്‍ മുന്നോട്ടു നടന്നു............. ആരെയോ തിരഞ്ഞിട്ടെന്ന പോലെ ..............
അപ്പോള്‍ "ത്താ ..........." എന്ന വിളിയോടെ തീവണ്ടിപ്പാളത്തിനപ്പുറം നിന്ന് കുഞ്ഞിളം പല്ലുകള്‍ കാട്ടി കുലുങ്ങിചിരിച്ചും കൊണ്ട് കുസൃതിയോടെ തന്നെ മാടി വിളിയ്ക്കുന്ന അവളുടെ മുഖം കണ്ട മാത്രയില്‍ മറ്റൊന്നും നോക്കാതെ അയാള്‍ ആ പാളങ്ങളുടെ നടുവിലേക്ക് ഓടിക്കയറി.................
പ്രേംകുമാര്‍ കുമാരമംഗലം

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ