2015 ജനുവരി 31, ശനിയാഴ്‌ച

ഭദ്ര ദീപം ..............

ഭദ്ര ദീപം ..............

കാലങ്ങളായി മനസ്സിൽ പേറിയ എന്റെ പ്രണയം അന്നാദ്യമായി ഞാനവളോട് തുറന്നു പറഞ്ഞു.
കുളിര് പുരണ്ട നിലാവിന്റെ സുഖദമായ പരിരംഭണത്തിൽ രാവ് തളർന്നു മയങ്ങിയ ആ പുലരിയിൽ.......അപ്പോൾ രാവിന്റെ വിയര്പ്പ് വീണു നനഞ്ഞ കാറ്റിന് പാരിജാത സുഗന്ധമായിരുന്നു..........
ആൾപ്പെരുമാറ്റമില്ലാതെ അടഞ്ഞു കിടന്നിരുന്ന കോമ്പുരയുടെ നനുത്ത ഇരുളിലേയ്ക്കു മുഖം പൂഴ്ത്തി നിന്നിരുന്ന ഭദ്രയുടെ ലജ്ജയിൽ തുടുത്ത കവിളുകളിൽ ആദ്യാനുരാഗത്തിന്റെ ചുടുചുംബനം മുദ്രണം ചെയ്തു കൊണ്ട് മൃദുവായി അവളുടെ കാതുകളിലേയ്ക്ക്‌ എന്റെ ഹൃദയം പകരവേ ആ നിർവൃതി പകർന്ന വിവശതയോടെ അവൾ മെല്ലെ മന്ത്രിച്ചു.
" എത്രയോ കാലമായി ഹരിയേട്ടാ ,ഇതൊന്നു പറഞ്ഞു കേൾക്കാൻ കൊതിയോടെ ഞാൻ കാക്കുന്നു ....... "
അവളുടെ വാക്കുകളിൽ അടങ്ങിയിരുന്ന സാഫല്യത്തിന്റെ നിറവു സമ്മാനിച്ച ഉണർവ്വിൽ വല്ലാത്തൊരു ആവേശത്തോടെ ഒരിയ്ക്കൽ കൂടി അവളെ തന്നിലെയ്ക്കടുപ്പിച്ച് ഒരു ജന്മമാകെ കരുതി വെച്ച മോഹങ്ങളാകെ ഒരു ചുംബനത്തിലാവാഹിച്ച് അവളിലേയ്ക്ക് പകരവേ ,തഴുതിടാൻ മറന്ന മരയഴികൽക്കിടയിലൂടെ നുഴഞ്ഞെത്തിയ ഇളം കാറ്റ് കൊതിയോടെ അവളുടെ കവിളിൽ നിന്നുമാ ചുംബനം അടർത്തി മാറ്റുന്നതിന് തടയിട്ട് തമ്മിലടരാതെ ചേർന്ന് നിന്നു. എത്ര നേരമെന്നറിയാതെ............
പുറത്ത് പടിപ്പുരക്കെട്ടിലെ തളത്തിൽ കളിവിളക്കിനു പിന്നിൽ കാമം കരിയെഴുതിയ മിഴികളുമായി നള സവിധത്തിലെയ്ക്കണയുന്ന ദമയന്തിയുടെ ശൃംഗാര പൂർണ്ണമായ ലാസ്യനടനത്തിന്റെ പദങ്ങൾ മനസ്സിനെ ആകെ ഉണര്ത്തുന്ന ലഹരിയായി കാതുകളിലേയ്ക്ക്‌ കിനിഞ്ഞിറങ്ങുന്നു.
ഭയം കൊണ്ടോ മനസ്സിലെ അടക്കാനാവാത്ത വികാരത്തള്ളലാലോ ഭദ്രയുടെ ചുണ്ടുകൾ ആകെ വിറപൂണ്ടിരുന്നു .
തമ്മിൽ കൂട്ടിയുരസി പെയ്തൊഴിയാനുള്ള വെമ്പലോടെ ശരവേഗമുള്ള ചിറകുകളുമായി പാഞ്ഞടുത്ത വര്ഷ മേഘങ്ങൾ കനത്ത പേമാരിയായി ആകാശം കവിഞ്ഞൊഴുകാൻ കൊതിച്ചു.
അടക്കപ്പിടിച്ച കാമനകൾ നിയന്ത്രണത്തിന്റെ നേർത്ത ചിറ തകർത്ത് പുറത്തേയ്ക്ക് വഴിഞ്ഞൊഴുകാൻ ഭാവിയ്ക്കുന്നതു തിരിച്ചറിഞ്ഞു സ്വയം നിയന്ത്രിച്ചു.
അമ്മമ്മയുടെ ഷഷ്ടി പൂർത്തിയ്ക്കു ഭദ്ര എത്തുമെന്നറിഞ്ഞ നാൾ മുതൽ തുടങ്ങിയ മനസ്സൊരുക്കമായിരുന്നു.ഇത്തവണ എന്തായാലും അതവളോട് തുറന്നു പറഞ്ഞിട്ട് തന്നെ.
അമ്മാവന്റെ മകളുടെ മേൽ ഒരവകാശം സ്വയം മനസ്സിൽ കല്പിച്ചു സ്വപ്‌നങ്ങൾ നെയ്യുമ്പോഴും, ഹരിയുടെ മനസ്സ് നിറയെ ആശങ്കകളായിരുന്നു.ദില്ലിയിലെ ഉയർന്ന ഉദ്യോഗത്തിന്റെ പ്രൗഡിയിൽ അമ്മാവൻ അത്തരം കീഴ്വഴക്കങ്ങൾക്ക് നിന്നു തരുമോ എന്ന ചിന്ത പകർന്ന ആശങ്ക.
അതിലുപരി പരിഷ്കാരങ്ങളുടെ ലോകത്ത് അഭിരമിയ്ക്കുന്ന ഭദ്രയുടെ മനസ്സിൽ പുറം ലോകത്തിന്റെ വിസ്മയങ്ങൾ അന്യമായ ഈ നാട്ടിൻ പുറത്ത്കാരന്റെ സ്വപ്‌നങ്ങൾ വിലമതിയ്ക്കപ്പെടുമോ എന്നുള്ള ഉൾഭയം....എന്നിട്ടും കാത്തിരിയ്ക്കാനുള്ള മനസ്സിന്റെ പ്രേരണ, സ്വപ്നങ്ങൾക്ക് പ്രത്യാശയുടെ ചിറകു പകർന്നു............
ഇടയ്ക്ക് നാട്ടിലെത്തുന്ന അവളുടെ മിഴിത്തുമ്പുകളിൽ തനിയ്ക്കായി മാത്രം ഒളിപ്പിച്ചു വച്ച പ്രണയത്തിന്റെ തുടിപ്പ് തിരിച്ചറിഞ്ഞ പ്പോൾ സ്വപ്നങ്ങൾക്ക് നിറം വെച്ചു......... പ്രതീക്ഷകൾക്ക് ഗതി വേഗവും ............
ആ ആശങ്കകളാകെ അകറ്റി ക്കൊണ്ടുള്ള അവളുടെ വാക്കുകൾ ഹരിയുടെ മനസ്സിലേയ്ക്ക് ജന്മസാഫല്യത്തിന്റെ ഒടുങ്ങാത്ത അമൃത വർഷമായി പെയ്തിറങ്ങി ...........
കൊഴുത്ത ഇരുൾ പടർന്ന ചുവരുകളിൽ അള്ളിപ്പിടിച്ചിരുന്നു ഗൌളികൾ ഇണ ചേരുന്ന അകത്തളങ്ങളിലെ ആളൊഴിഞ്ഞ കോണുകളിലും, പുതുമണ്ണിന്റെ ഗന്ധം പേറി ഇഴഞ്ഞെത്തിയ മണി നാഗങ്ങൾ ഇണ ചേരുന്ന മദഗന്ധമൊഴുകുന്ന സർ പ്പക്കാവിന്റെ പിന്നാംപുറത്തും അടക്കിപ്പിടിച്ച ഹൃദയ താളങ്ങളുടെ ശീൽക്കാരങ്ങളുയർന്ന സന്ധ്യകൾ ............
പക്ഷെ ഒട്ടും നിനച്ചിരിയ്ക്കാതെ അവളുടെ പെരുമാറ്റത്തിൽ പൊടുന്നനെ വന്ന പ്രകടമായ വ്യത്യാസം ഹരിയുടെ മനസ്സിൽ ആശങ്കയുടെ കരിനിഴലായി പടർന്നിറങ്ങി..... അതിനുള്ള കാരണം പലവുരു അവളോട്‌ ആവര്ത്തിച്ചു ചോദിച്ചിട്ടും മറുപടി പറയാതെ പലപ്പോഴും തന്റെ സാന്നിദ്ധ്യം കൂടി ഇഷ്ടപ്പെടാത്ത രീതിയിൽ തന്നിൽ നിന്നുള്ള അവളുടെ ഒഴിഞ്ഞു മാറൽ ഹരിയെ വല്ലാതെ ഉലച്ചു.............ഒരു വേള തങ്ങളുടെ വേഴ്ചകൾ ആരെങ്കിലും അമ്മാവന്റെ കാതുകളിൽ എത്തിച്ചുണ്ടാവുമോ എന്ന ചിന്ത പകർന്ന ഭീതി വേട്ടയാടിയ രാപകലുകൾ .............
ഒപ്പം ഒരു ജന്മം കൊണ്ട് മനസ്സിൽ കെട്ടിയുയർത്തിയ സ്വപ്നങ്ങളാകെ നീർക്കുമിളകളായി പൊട്ടിത്തകരുന്നത് കണ്ട്‌ ഇരുളിൽ മുഖം പൂഴ്ത്തി ആരും കാണാതെ ഉറക്കെ കരഞ്ഞു പോയി ......
ഭഗ്നമോഹങ്ങളുടെ ഈ ഇരുൾ ചുഴിയിൽ തന്നെ ഉപേക്ഷിച്ചു പോകാനായിരുന്നോ നിറമുള്ള സ്വപ്നങ്ങളാൽ തന്നെ ഇത്രമാത്രം തന്നിലെയ്ക്കവൾ ഇറുകെ ചേർത്ത് പിടിച്ചത് ................
മടങ്ങിപ്പോകാൻ നേരം ഒരു യാത്ര പറയാനെങ്കിലും അവൾ വരുമെന്ന് കരുതി.ഗോവണി പടികളിലൂടെ ആ പദനിസ്വനം തന്നെ തേടി വരുന്നതും കാത്തു മിടിയ്ക്കുന്ന ഹൃദയവുമായി കാത്തിരുന്നു..............
നെഞ്ചു പിളരുന്ന വേദനയോടെ ......ഉള്ളിൽ ഇരമ്പി യാർക്കുന്ന മഹാസാഗരത്തിന്റെ കാതടപ്പിയ്ക്കുന്ന ആരവങ്ങളിൽ ഭ്രാന്തെടുക്കുന്ന മനസ്സുമായി ..............
ഒടുവിൽ എല്ലാവരോടും യാത്ര പറഞ്ഞ് പടിപ്പുര മാളികയുടെ വാതിൽ കടക്കുമ്പോഴും പ്രതീക്ഷിച്ചു മാളിക മേലേയ്ക്കു ഒരിയ്ക്കലെങ്കിലും തന്നെ തേടി ആ മിഴികൾ പറന്നു വരുമെന്ന് ....
എല്ലാ പരിഭവങ്ങളെയും അലിയിച്ചു കളയാൻ പോന്ന പ്രകാശം നിറഞ്ഞ ആ പുഞ്ചിരിയോടെ .................
ഒന്നുമുണ്ടായില്ല ..............പടിക്കെട്ട് കടന്നു മറയുന്ന അവളുടെ രൂപം മരയഴികൾക്കിടയിലൂടെ നോക്കി നിന്നു........നിറ മിഴികളു മായി.ഹൃദയം പൊട്ടി നുറുങ്ങുകയായിരുന്നു............ഒരു സ്വാന്ത്വനത്തിനും ശമിപ്പിക്കാനാവാത്ത നൊമ്പരത്തിൽ ....
പലവട്ടം കത്തുകളയച്ച് മറുപടിയ്ക്കായി കാത്തു......നിരാശയായിരുന്നു ഫലം.... ഇത്രമാത്രം ആത്മബന്ധം തമ്മിൽ സൂക്ഷിച്ചിട്ടും എന്താണ് തന്റെ ഭാഗത്ത് നിന്നുണ്ടായ തെറ്റെന്നു പറയാനുള്ള സൗമനസ്യം പോലും ഭദ്ര തന്നോട് കാട്ടിയില്ലല്ലോ എന്ന ചിന്തയിൽ അവൾക്കായി താൻ മെനഞ്ഞ സ്വപ്നങ്ങളുടെ പേരിൽ ഹരിയ്ക്കു തന്നോട് തന്നെ ഉള്ളിൽ പുച് ചം തോന്നി....... അവളുടെ മുന്നിൽ താനാകെ ചെറുതായത് മാതിരി.............ഒപ്പം ഒരളവുവരെ അവൾ തന്നിലെ ചാപല്യത്തെ പരിഹസിയ്ക്കുക യായിരുന്നില്ലേ എന്ന ചിന്ത പകർന്ന വൈരാഗ്യവും ......
നിനച്ചിരിയ്ക്കാതെ ഒരു ദിവസം എത്തിയ അമ്മാവൻ മാളിക മുറിയിലായിരുന്ന തന്നെ തേടി മുകളിലേയ്ക്ക് വന്നപ്പോൾ ഒരു നിമിഷം ഭയന്നു പോയി .എന്തായിരിയ്ക്കാം അമ്മാവന് തന്നോട് പറയാനുള്ളത് എന്ന ചിന്തയിൽ ഹരിയുടെ ശരീരമാകെ ഒരു വിറയൽ പടർന്നു..അസ്വാഭാവികമായി എന്തോ സംഭവിയ്ക്കാൻ പോകുന്നു എന്ന ഭീതി നിറഞ്ഞ ഓർമ്മപ്പെടുത്തൽ മനസ്സ് നടത്തുന്ന പോലെ ...............
ഭദ്ര എന്തെങ്കിലും പറഞ്ഞിട്ടുണ്ടാവുമോ ...........
അമ്മാവനെ നേരിടാനുള്ള സങ്കോചത്തോടെ തലകുനിച്ചു നില്ക്കവേ പെട്ടെന്ന് ആ ശബ്ദമുയർന്നപ്പോൾ ഹരി ഞെട്ടിപ്പോയി. ഉള്ളിലെ വിറയൽ പുറമേയ്ക്ക് പടരാതെ തികഞ്ഞ മന സംയമനത്തോടെ തല ഉയർത്തി നോക്കി..........
" എന്താ ഹരി, ഇത്തവണ ഡിഗ്രിക്ക് ഇയാൾ റാങ്ക് വാങ്ങുമെന്ന് തൊന്നുന്നൂ... താഴെ എല്ലാരും പറയുന്നല്ലോ ........സദാ സമയവും മാളിക മേലിരുന്നു പഠിത്തം തന്നാന്നു ...നേരാണോ .. " .
പുഞ്ചിരിച്ചു കോണ്ട് അത് ചോദിച്ചപ്പോൾ ഹരിയുടെ ഉള്ളിൽ ആശ്വാസത്തിന്റെ ഒരു നെടു വീർപ്പുയർന്നു...........ഭീതി അകന്നതിന്റെ ആശ്വാസം അത് ഏറെ നേരം നിന്നില്ല.അടുത്ത വാക്കുകൾ മനസ്സിന്റെ സമനിലയാകെ തെറ്റിയ്ക്കാൻ പോന്നതായിരുന്നു.
" ഹരീ ഭദ്രയ്ക്ക് ഒരാലോചന........... ദില്ലി ഗവണ്മെന്റിൽ നല്ല പദവിയിൽ ഉള്ള ആളാണ്‌ ................ഫിബ്രവരി പതിനാലിന് നടത്തണം എന്ന് ഏകദേശ ധാരണ യായിട്ടുണ്ട്.....എല്ലാറ്റിനും ഇയാൾ മുന്നിൽ തന്നെ ഉണ്ടാകണം .............".
ഹൃദയം ആയിരം കഷണങ്ങളായി പൊട്ടി ത്തകരുകയായിരുന്നു .തലച്ചോറിനുള്ളിലാകെ ഇരുൾ മൂടിയ മാതിരി ..........
പിന്നെ പറഞ്ഞതൊന്നും കേട്ടില്ല .മനസ്സ് അവിടെയെങ്ങും ആയിരുന്നില്ല.........
ഓർമ്മകൾ നഷ്ടപ്പെട്ട ഏതോ അഗാധഗർത്തത്തിലെയ്ക്കു താണ്, താണ് പോകും പോലെ ...............
അമ്മാവൻ എന്തോ പറഞ്ഞത് ഒരിയ്ക്കൽ കൂടി ശബ്ദമുയർത്തി ആവർത്തിച്ചപ്പൊഴാണ് ചിന്ത വിട്ടുണർന്നതു
" അവൾ തനിയ്ക്ക് തരാൻ എല്പിച്ചതാണ്.ഒരു പക്ഷെ കല്യാണത്തിനുള്ള നേരിട്ടുള്ള ക്ഷണമാവും................"
വിറയ്ക്കുന്ന കൈകളോടെ ആ കവർ ഏറ്റുവാങ്ങുമ്പോളെയ്ക്കും അമ്മാവൻ നടന്നു തുടങ്ങിയിരുന്നു.
തികച്ചും അക്ഷൊഭ്യമായ മനസ്സോടെ കത്ത് തുറക്കുമ്പോൾ ഉള്ളാകെ നിർവികാരമായിരുന്നു.എല്ലാം നഷ്ടപ്പെട്ട മനസ്സിന്റെ ശൂന്യത.അവിടെ നിന്നു വികാരങ്ങളാകെ ചോർന്നു പോയിരിയ്ക്കുന്നു.
" ഹരിയേട്ടാ,
വിവരങ്ങൾ അച്ഛൻ പറഞ്ഞ് അറിഞ്ഞു കാണുമല്ലോ, അത്തരം ഒരു തീരുമാനത്തിലെയ്ക്ക് ഞാൻ ഒരു വിധേന മനസ്സിനെ പാകപ്പെടുത്തിയെടുത്തു.
ആരെയും വേദനിപ്പിയ്ക്കാതെയുള്ള ഈ വഴിമാറ്റത്തിൽ എന്റെ നഷ്ടങ്ങളെ പ്രതി ഞാൻ വേവലാതിപ്പെടുന്നില്ല.അതെന്റെ മാത്രം നഷ്ടങ്ങളായി ശേഷിയ്ക്കട്ടെ...........പിന്നെ നാളെ ഹരിയെട്ടന്റെ മനസ്സിൽ ഒരു കുറ്റക്കാരിയായി ഞാൻ ചിത്രീകരിയ്ക്കപ്പെ ടാതിരിയ്ക്കാൻ മാത്രമായി മറ്റൊരു കത്ത് ഇതിനൊപ്പം വയ്ക്കുന്നു.വായിച്ചതിനു ശേഷം രണ്ടു കത്തുകളും നശിപ്പിച്ചു കളയണം ഓർമ്മകളുടെയും, നഷ്ടങ്ങളുടെയും വേദനിപ്പിയ്ക്കുന്ന സ്മാരകങ്ങളായി ഈ കടലാസ് തുണ്ടുകൾ ശേഷിയ്ക്കേണ്ട..............ഇനിയൊരു ജന്മ മുണ്ടെങ്കിൽ ആരും പങ്കു വയ്ക്കാത്ത ഹരിയെട്ടന്റെ ഹൃദയത്തിനായി കാക്കാം എന്ന പ്രത്യാശ ഒന്നും എനിയ്ക്കില്ല ...കാരണം അങ്ങിനൊരു ജന്മം എന്റെ സ്വപ്നത്തിലില്ല.നന്മ മാത്രം ആഗ്രഹിച്ചുകൊണ്ട്‌ ..............ഭദ്ര"
മനസ്സിലേയ്ക്ക് ഇരച്ചെത്തിയ ഉദ്യോഗത്തോടെ അയാൾ ഒപ്പം വച്ച മുഷിഞ്ഞ കടലാസിലെ വികലമായ അക്ഷരങ്ങൾ പണി പ്പെട്ടു വായിച്ചെടുത്തു
" പ്രീയ ഭദ്രേച്ചി......
നേരിട്ട് പറഞ്ഞ് മനസ്സിലാക്കാൻ നിങ്ങടെ അത്ര പഠിപ്പൊന്നും ഇല്ലാത്തതിനാൽ ഞാൻ ഈ കത്ത് എഴുതുകയാണ്.പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിയ്ക്കുക. കഴിഞ്ഞ ദിവസം പടിപ്പുരയിൽ ഭദ്രേച്ചിയെ കാണാതെ വന്നപ്പോൾ ഉറങ്ങിയിട്ടുണ്ടാവും എന്ന് കരുതിയാണ് ഞാൻ തെക്കിനിയിലെയ്ക്ക് വന്നത്.അപ്പോളാണ് കോമ്പുരയിൽ നിന്നു അടക്കിപ്പിടിച്ച സംസാരം കേട്ടത്.ഭദ്രേ ച്ചിയോടോപ്പം ഹരിയെട്ടനാണ് എന്നറിഞ്ഞ നിമിഷം കുളത്തിൽ ചാടി ചാവാനാണ് എനിയ്ക്ക് തോന്നിയത്.ഇതൊന്നും നഗരത്തിൽ വളർന്ന നിങ്ങൾക്ക് മനസ്സിലാക്കാൻ ആവില്ലായിരിക്കും.പക്ഷെ അവിടെ തകർന്നു വീണത്‌ വര്ഷങ്ങളായി ഞാൻ കണ്ട സ്വപ്നങ്ങളായിരുന്നു.ഈ പാവപ്പെട്ട നാട്ടിൻ പുറത്ത് കാരിയുടെ സ്വപ്നങ്ങൾക്ക് നിങ്ങളുടെ കണ്ണിൽ വില ഉണ്ടാവില്ലായിരിയ്ക്കും.
പക്ഷെ അത് നഷ്ടമായാൽ അന്ന് എന്റെ ശവം അമ്പലക്കുളത്തിൽ പൊങ്ങും ........ഇത് ഭീഷണിയല്ല .അത്രയ്ക്ക് ഹരിയെട്ടനെ ഞാൻ സ്നേഹിച്ചു പോയി.അത് നേരിട്ട് പറയാനുള്ള ധൈര്യം ഇനിയും എനിയ്ക്കുണ്ടാവാത്തതു എന്റെ തെറ്റാണ് എന്നെനിയ്ക്കറിയാം .......കൂടുതലൊന്നും എഴുതാൻ എനിയ്ക്കാവണില്ല്യ ............സ്വന്തം അനുജത്തി ദീപ..... "
കാരിരുമ്പിന്റെ കൂടമുയർത്തി തലയിൽ ആരോ പലവട്ടം ആഞ്ഞടിച്ച മരവിപ്പിൽ ആകെ തളർന്നു നിന്നു പോയി ഹരി നിമിഷങ്ങളോളം.ചലിയ്ക്കാനാവാതെ ....പിന്നെ, സ്വബോധത്തിലേയ്ക്ക് മെല്ല മടങ്ങി വന്ന മനസ്സിനോട് ഭ്രാന്തമായ ദ്വേഷ ത്തോടെ അയാൾ പലവുരു ഉച്ചത്തിൽ വിളിച്ചു ചോദിച്ചു . എന്തിനിതവൾ ചെയ്തു......വിശ്വസിയ്ക്കാനാവുന്നില്ല .തന്റെ സഹോദരി ശ്രീദേവിയുടെ സ്ഥാനത്തെ ഇന്നോളം താൻ ദീപയെ കണ്ടിട്ടുള്ളൂ ...........അവൾക്കു തെറ്റായി കരുതാൻ പോന്ന ഒരു പെരുമാറ്റവും തന്നിൽ നിന്നുണ്ടായിട്ടില്ല.......മുറപ്പെണ്ണല്ല സ്വന്തം അനുജത്തിയാണ് തനിയ്ക്കവൾ..........അവളെന്തിനു ഇത്തരം ഒരു മോഹം മനസ്സിൽ വെച്ചു......
ആകെ തലകറങ്ങുന്ന മാതിരി ..........അടക്കാനാവാത്ത ഹൃദയ വേദനയോടെ അയാൾ പിടഞ്ഞു.അവൾ കാട്ടിയ ചാപല്യത്തിനു തനിയ്ക്ക് കൊടുക്കേണ്ടി വന്നത് തന്റെ ജീവിതമാണ് .
തനിക്കു നഷ്ടമായത് താൻ കാലങ്ങളോളം മനസ്സിൽ പേറിയ പകരം വയ്ക്കാനില്ലാത്ത സ്വപ്നങ്ങളാണ് .....ഇനി ഒരു തിരുത്തലിനൊ, തിരിച്ചെടുക്കലിനോ സാദ്ധ്യത ഇല്ലാത്ത വിധം ആ സ്വപ്നം എന്നേയ്ക്കുമായി നഷ്ടമായിരിയ്ക്കുന്നു...............
അടക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടും അതിനാവാതെ അയാൾ തേങ്ങിപ്പോയി. ഉള്ളിലെ നൊമ്പരമാകെ പുറത്തേയ്ക്ക് ഒഴുകിയി റ ങ്ങവേ മിഴികൾ ഇറുകെ പൂട്ടി ...............
നിയന്ത്രണം കൈവിട്ട മനസ്സിനെ ശാസി ച്ചുനിർത്തിക്കൊണ്ട്...............
ആരോ തോളിൽ പിടിച്ചു ശക്തമായി കുലുക്കിയപ്പോൾ ഹരി ഞെട്ടിയുണർന്നു ..........
ഭൂതകാലത്തിന്റെ കുഴിമാടങ്ങൾ തേടിയലഞ്ഞ മനസ്സ് ഉറക്കത്തിൽ നിന്നെന്ന പോലെ പിടഞ്ഞുണരുമ്പോൾ ആളൊഴിഞ്ഞ ബസ്സ് യാത്ര അവസാനിപ്പിച്ചു എവിടെയോ നിർത്തിയിട്ടിരിയ്ക്കുന്നു. സ്വപ്നത്തിൽ നിന്നുണർന്ന മാതിരി പകച്ചു നോക്കിയ തന്നെ നോക്കി കണ്ടക്ടർ ഹിന്ദിയിൽ പറഞ്ഞു
"സ്വാമി ഇവിടെ വരയെ ബസ്സ്‌ പോകൂ ..........".
മെല്ലെ പുറത്തേക്കിറങ്ങിയപ്പോൾ ഒരു വരണ്ട കാറ്റ് മുഖത്തുരസി കടന്നു പോയി .........
അതിൽ കത്തിയെരിയുന്ന ശവത്തിന്റെ ഗന്ധം ............അതോ തന്റെ മനസ്സിന്റെ ചിതയിലെരിയുന്ന സ്വപ്നങ്ങളുടെ ദുർഗന്ധം പുറത്തേയ്ക്ക് വമിച്ചതോ.............
ഇടിഞ്ഞു പൊളിഞ്ഞ കൽപടവുകൾ മെല്ലെ ചവുട്ടി കയറി മുകളിലേയ്ക്ക് നടന്നു.
മുന്നിൽ ഗംഗ ശാന്തമായൊഴുകുന്നു......അങ്ങകലെ ചക്രവാളത്തിന്റെ നിസ്സീമതയിലേയ്ക്ക് ഉതിർന്ന് കിടന്ന നദിയുടെ നെഞ്ചിൻ കൂട്ടിൽ വിശപ്പടങ്ങാത്ത
ഓളപ്പാളികൾ തമ്മിലടിച്ചു ചിതറുന്ന ക്ഷീണിച്ച ശബ്ദം.........
രാവേറെയായിരിയ്ക്കുന്നു.....
ശൂന്യമായ ദശാശ്വമേധ ഘട്ടത്തിലൂടെ അയാൾ ഒറ്റയ്ക്ക് നടന്നു..........അകലെ ആരതിയൊഴുക്കിയ മണ്‍ ചെരാതുകൾ ഓളങ്ങളിൽ ഒഴുകി നടക്കുന്നു.
നാളെ ഈ സമയത്ത് ഭദ്ര മറ്റൊരുവന്റെ കരവലയത്തിൽ കാതരയായി ഒതുങ്ങിക്കിടക്കുകയാവും............
വീണ്ടും പതറാൻ തുടങ്ങിയ മനസ്സിനെ ബദ്ധപ്പെട്ട് വരുതിയിലാക്കി ...........
എല്ലാം മറക്കാനാണ് ഇങ്ങോട്ട് വന്നത് .........ഓർമ്മകളെയാകെ ഇവിടെ ചിതയൊരുക്കി ദഹിപ്പിച്ച്, എല്ലാ തെറ്റുകൾക്കും ആത്മപിണ്ഡമൊരുക്കി പൊട്ടിയ ഭിക്ഷാ പാത്രം പോലെ ശൂന്യമായ മനസ്സുമായി മടങ്ങണം .......
ഉറങ്ങിയ സ്നാന ഘട്ടങ്ങളിലൂടെ ലക്ഷ്യമില്ലാതെ ഹരി നടന്നു ........
അപ്പോഴും ശവങ്ങൾ കത്തിയെരിഞ്ഞ്‌ കൊണ്ടിരുന്ന ആ മഹാശ്മശാനത്തിന്റെ ഇരുൾ ചവുട്ടി............
ഉള്ളിലെരിയുന്ന നോവിന്റെ അസഹ്യമായ നീറ്റൽ അടക്കാനാവാതെ ..........
പെയ്തൊഴിയാൻ വിതുമ്പി നില്ക്കുന്ന മഴമേഘങ്ങൾക്ക്താഴെ,നനഞ്ഞൊട്ടി നിന്ന അരയാലിലകളുടെ മുടിയിഴകൾക്കിടയിൽനിന്നും കുതറിയിറങ്ങിയ ഒരിളം കാറ്റിന്റെ കുളിരുള്ള ചുംബനത്തിൽ ചുറ്റുവിളക്കിൽ അണയാൻ വെമ്പി നിന്ന അവസാന ദീപവും ഒന്നുലഞ്ഞാടി മിഴി ചിമ്മി....... വിളർത്ത സന്ധ്യയുടെ മെല്ലിച്ച നിഴൽ പുരണ്ട ശൂന്യമായ പ്രദക്ഷിണ വഴിയിലേയ്ക്ക് അലസമായി നോക്കിയിരിയ്ക്കവേ മനസ്സ് വല്ലാതെ തേങ്ങിപ്പോയി.പേരറിയാത്ത ഏതോ നൊമ്പരം പെയ്തു വീണ് നെഞ്ചിലാകെ ഒരു നീറ്റൽ പടരും പോലെ.......
വ്യർത്ഥമാണെന്നറിഞ്ഞിട്ടും മനസ്സ് ഒരു നിമിഷം വെറുതെ കൊതിച്ചുപോയി,ഇരുൾ വീണ ബലിക്കല്ലിനപ്പുറത്തു നിന്നും നേരം വൈകിയതിന്റെ പരിഭ്രമവും മുഖത്ത് പേറി ധൃതി പൂണ്ട് പ്രദിക്ഷണം പൂർത്തിയാക്കി പരിഭവം ചാലിച്ച മിഴികളുമായി അവൾ ഒരിക്കൽ കൂടി തനിയ്ക്കായി അരയാൽത്തറയ്ക്കരുകിലേയ്ക്ക് കടന്നു വന്നെങ്കിലെന്ന്.ചുരുൾ മുടിയിഴകൾ ചുംബിച്ചുലയ്ക്കുന്ന നനഞ്ഞ നെറ്റിത്തടത്തിൽ കുളിർ ചന്ദനം ചാർത്തി,സ്വപ്നം ചാലിച്ചെഴുതിയ കരി മിഴികളിൽ കുസൃതി ഒളിപ്പിച്ച് ഇനിയൊരിക്കലും അവൾ ഇത് വഴി വരില്ല എന്ന തിരിച്ചറിവിൽ മൂടിക്കെട്ടിയ മനസ്സിലാകെ വല്ലാത്ത വിങ്ങൽ.
ഒരായിരം മോഹങ്ങളുടെ നിറക്കൂട്ടിൽ ചാലിച്ച് ഹൃദയത്തിന്റെ ചുവരിൽ കോറിയിട്ട ആ മൃദുമന്ദഹാസം തിരികെ പ്പിടിയ്ക്കനാവാത്ത വിധം അകലങ്ങളിലേയ്ക്ക് ഒഴുകിയകന്നു എന്ന സത്യം ആവർത്തിച്ച് ബോദ്ധ്യപ്പെടുത്തിയിട്ടും അംഗീകരിക്കാൻ മനസ്സിന്നും തയ്യാറാവുന്നില്ല എന്നതല്ലേ സത്യം. ഓർമ്മകളുടെ അങ്ങേത്തലയ്ക്കൽ ഇന്നുമുണരുന്ന നേർത്ത ആ പദനിസ്വനത്തിൽ ഹൃദയം തേങ്ങുകയാണ്.നെഞ്ചോടടക്കിപ്പിടിക്കാൻ കൊതിച്ച വിലപ്പെട്ടതെന്തോ കൈമോശം വന്നതിന്റെ വേദനയിൽ.
കുളപ്പുരമാളികയുടെ മേലാപ്പിൽ നിന്നെങ്ങോ ഉയർന്ന ഇണപിരിഞ്ഞ അമ്പലപ്രാവിന്റെ നേർത്ത കുറുകൽ നെഞ്ചിലെ നൊമ്പരത്തിനു ആക്കം കൂട്ടി.വഴുതി മാറുന്ന മനസ്സിനെ ശാന്തമാക്കാൻ വൃഥാ ശ്രമിച്ചു,ആവില്ലെന്നറിഞ്ഞിട്ടും.
ഇനിയൊരിയ്ക്കൽ കൂടി ഇവിടെയ്ക്കൊരു മടക്കയാത്ര മനസ്സ് കൊണ്ടാഗ്രഹിച്ചതല്ല.ഭഗ്നസ്വപ്നങ്ങളുടെ ചിതയിൽ സ്വയം എരിഞ്ഞടങ്ങാൻ ഹോമിച്ച ഭൂതകാലം പാതി വെന്ത കബന്ധങ്ങളായി മനസ്സിനെ വേട്ടയാടി സ്വാസ്ഥ്യം കെടുത്തിയപ്പോളൊക്കെ ഒന്നും ഓർമ്മിക്കാതിരിക്കാൻ ശ്രമിച്ചു.പക്ഷേ പരാജയപ്പെട്ടു പോയി.അല്ലെങ്കിൽ തന്നെ എവിടെയാണ് തനിക്കു വിജയിക്കാനായത്.നഷ്ടങ്ങൾ സമ്മാനിച്ച ഉണങ്ങാത്ത മുറിവുകളുടെ നൊമ്പരങ്ങൾ പേറി അലയാൻ മാത്രം വിധിക്കപ്പെട്ട ജന്മം.
കുസൃതി കരിമഷിയെഴുതിയ നീണ്ടു വിടർന്ന മിഴികളും, കുളിർമഞ്ഞിന്റെ സ്നിഗ്ദത പകർന്ന കവിളിണകളുമായി വർണ്ണച്ചിറകുള്ള ശലഭ ചാരുതയോടെ ആത്മാവിലേയ്ക്ക് പടർന്ന അയലത്തെ പട്ടുപാവാടക്കാരിയോട് ആദ്യമാദ്യം തോന്നിയ കൌതുകം മെല്ലെ മെല്ലെ ഹൃദയ തന്ത്രികളെ ചുംബിച്ചുണര്ത്തിയ സുഖദമായ അനുഭൂതിയായി വളരുകയായിരുന്നു.താൻ പോലുമറിയാതെ.
മുട്ടവിളക്കിന്റെ മുനിഞ്ഞ വെട്ടത്തിൽ പുസ്തകത്താളുകളിൽ നിന്നും ഹൃദയത്തിലേക്ക് ചേക്കേറിയ കാല്പനിക ഭാവമൊന്നാകെ പ്രണയാതുരമാക്കിയ മനസ്സിന്റെ കാമനകൾക്ക്‌ ചിറകു പകർന്ന ചിത്രപതംഗമായി അവൾ പറന്നിറങ്ങി. സ്വപ്നാടനത്തിന്റെ ലഹരി ഉന്മത്തമാക്കിയ പകലിരവുകൾ.അടക്കാൻ വയ്യാത്ത അഭിനിവേശത്തിന്റെ പൊൻ നൂലിഴകളിൽ ഊയലാടുമ്പോഴും, അവളോടത്‌ തുറന്നു പറയാൻ കഴിയാത്ത വിധം മനസ്സിന്റെ .ജാള്യത പിന്നാക്കം വലിച്ചു കൊണ്ടേയിരുന്നു.അവളിലെയ്ക്കുള്ള തന്റെ സ്വപ്നങ്ങളുടെ ദുര്ബലമായ ഗതിവേഗത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട്.

ഴകി ദ്രവിച്ചു മുഖം കുത്താറായ കോലായുടെ ദാരിദ്ര്യം മെഴുകിയ തറയിലെ നരച്ച ഇരുട്ടിലിരുന്ന് ഇല്ലാത്ത ആഡ്യത്വത്തിന്റെ എച്ചിൽ കൂമ്പാരത്തിൽ ആർത്തിയോടെ തിരയുന്ന നിഴല്‍ രൂപങ്ങൾക്ക്‌ നടുവിൽ ഇരിക്കവേ അവളെ പ്രതിയുള്ള തന്റെ സ്വപ്‌നങ്ങൾ വെറും സ്വപ്നങ്ങളായി ഉള്ളിൽ മറവു ചെയ്യപ്പെടുമെന്ന തിരിച്ചറിവ് മനസ്സിനെ അശാന്തമാക്കിയ രാവുകൾ.

ഇരുൾ വീണ മനസ്സിൽ ആശങ്കയുടെ കരിമേഘങ്ങൾ ഇണ ചേരുന്ന അസ്വസ്ഥതയിൽ നെഞ്ചകം വിണ്ടു കീറുമ്പോൾ നിസ്വനായ തനിയക്കവളെ നഷ്ടമായേക്കുമെന്ന ചിന്ത ദു;സ്വപ്നമായി സദാ വേട്ടയാടിക്കൊണ്ടിരുന്നു.സ്വപ്നം കാണാൻ പോലും അർഹതയില്ലാത്ത നിസ്സഹായതയ്ക്ക് മുന്നിൽ സ്വയം ചെറുതായിപ്പോകുന്നപോലെ.

എങ്ങിനെയും അവളെ സ്വന്തമാക്കണമെന്ന ചിന്ത പകർന്ന കരുത്തുമായി എല്ലാ സ്വപ്നങ്ങൾക്കും അവധി നല്കി മണലാരണ്യത്തിന്റെ ഉഷ്ണപഥങ്ങൾ തേടി യാത്രയ്ക്കൊരുങ്ങവേ മനസ്സിനെ പലവട്ടം ആവർത്തിച്ച് ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു,എല്ലാം അവൾക്കു വേണ്ടി....തിരിച്ചെത്തി അവളെ സ്വന്തമാക്കാൻ....
ചുറ്റുവിളക്കിലെ ദീപച്ഛായ പാളിവീണ പ്രദിക്ഷണ വഴിയിലൂടെ വെള്ളിക്കൊലുസുകൾ ഇറുകെ ചുംബീയ്ക്കുന്ന അവളുടെ തുടുത്ത കാലടികളിൽ നോക്കി, ഉള്ളിലെരിയുന്ന നൊമ്പരം പണിപ്പെട്ടൊതുക്കി നിശ്ശബ്ദം നടക്കുമ്പോഴും, പറയാൻ കരുതിവെച്ചതോന്നും തുറന്നു പറയാനാവാതെ ആകെ വിക്ഷുബ്ധമായ മനസ്സിൽ വാക്കുകൾ മുറിഞ്ഞു വീണ് തുളുമ്പി നിന്നു.പുറത്തേക്ക് വഴിയാതെ.
പിന്നെ, മുടിയഴിച്ചിട്ട് മയങ്ങുന്ന അരയാലിലകളുടെ നിഴൽ പുരണ്ട നടവഴിയുടെ കോണിൽ നിന്നും ഒരു പരിരംഭണത്തിന്റെ നിർവൃതിയിൽ തമ്മിലലിഞ്ഞു നിന്ന നിഴലുകൾ അടര്ന്നുമാറി വഴി പിരിയവേ അവളുടെ നനഞ്ഞ മിഴികളുടെ മന്ത്രണം വായിച്ചെടുക്കുവാൻ ശ്രമിച്ചു.
"ശ്രീയേട്ടൻ തിരികെ വരുന്നതും കാത്തു ഞാനുണ്ടാവും,ഓര്മ്മകളുടെ തിരിയണയാത്ത ഈ അരയാൽത്തറയ്ക്കരുകിൽ എന്നും..........."അഥവാ അവളുടെ മനസ്സിന്റെ മൌനനിമന്ത്രണം അതാവണമെന്ന് മനസ്സ് കൊതിച്ചു.പക്ഷെ തനിക്കു തെറ്റി.അതോ വിധി മറിച്ചായതോ......അറിയില്ല.
ഞെട്ടറ്റു കൊഴിഞ്ഞ ഓർമ്മകളിൽ സ്വയം നഷ്ടപ്പെട്ടു നില്ക്കുന്ന വയസ്സനരയാലിന്റെ നരച്ച നിഴലിൽ തനിച്ചിരിക്കുമ്പോൾ നഷ്ടങ്ങളുടെ വ്യാപ്തി സമ്മാനിക്കുന്നത് നൊമ്പരത്തെക്കാൾ മനസ്സിനെ ചൂഴ്ന്നുനില്ക്കുന്ന നിർവ്വികാരതയാണ്.വഴുതിയകന്ന സ്വപ്നങ്ങളുടെ പിൻവിളിയ്ക്കായി ഇനിയൊരു പുനര്ജ്ജനിയ്ക്കുപോലും മോഹിപ്പിക്കാനാവാത്ത വിധം മനസ്സ് മരവിച്ചു പോയി.
ചുട്ടുപഴുത്ത മണലാരണ്യത്തിൽ സ്വയം ഉരുകിയൊലിക്കുമ്പോഴും തളര്ന്നു പോയ കാലുകൾ വലിച്ചു വെച്ച് മുന്നോട്ട് നടത്തിയത് അവളെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.വെന്തുരുകിയ മനസ്സിൽ കുളിര് പകരുന്ന അവളുടെ ഓർമ്മകൾ നിറഞ്ഞു നിന്നപ്പോൾ എല്ലാ വേദനകളും മറന്നു.
പുഴയിൽ പെയ്തിറങ്ങുന്ന നിലാവ് പോലെ ഹൃദയത്തിലാകെ അവളുടെ ചന്ദന സൗരഭമാർന്ന മന്ദഹാസം നിറഞ്ഞു നിന്നു..... പ്രണയാതുരമായ മനസ്സിലെ ചുറ്റുവിളക്കിൽ ഒരായിരം തിരിനാളത്തിൽ തെളിഞ്ഞു നില്ക്കുന്ന ദീപപ്രഭ പോലെ ......

പക്ഷെ തന്റെ ഭഗ്നസ്വപ്നങ്ങളുടെ പട്ടടയിലൂടെയായിരുന്നു ദിവാസ്വപ്നങ്ങളുടെ തേരിലേറിയുള്ള യാത്ര എന്ന് തിരിച്ചറിയാൻ വൈകി.അറിഞ്ഞപ്പോഴാകട്ടെ ഹൃദയത്തെ ആകെ ദഹിപ്പിക്കാൻ പോന്ന തീക്ഷ്ണമായ ആ അശനിപാതത്തിന്റെ സ്പര്ശ മാത്രയിൽ ഉരുകിയമർന്നു പോയി.മനസ്സും, ശരീരവും.
കാലം തനിക്കായി കാത്തുവെച്ച അനിഷ്യേധ്യമായ വിധിവിഹിതം......

നീണ്ട അഞ്ചു വര്ഷത്തിനു ശേഷം ആദ്യമായി തന്റെ സ്വപ്നഭൂമികയിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കം മനസ്സിന് സമ്മാനിച്ച ലഹരിപുരണ്ട ഒരു സായന്തനത്തിലായിരുന്നു,ആയിടെ നാട്ടില്‍ നിന്നെത്തിയ സുഹൃത്തിൽ നിന്നും ആ വിവരം അറിഞ്ഞത്.
'ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞു.അമേരിക്കയിൽ ജോലിയുള്ള ഏതോ മുന്തിയ ഡോക്ടറുമായി......."  കാറൊഴിഞ്ഞ മാനത്തിന്റെ മാറു നെടുകെപ്പിളർക്കുമാറുയര്ന്ന ആ ഇടി നാദത്തിൽ സ്പന്ദനം നഷ്ടപ്പെട്ട ഹൃദയം ഒരു നിമിഷം നിശ്ചലമായി.കണ്ണുകളിലേയ്ക്ക് ഇടിഞ്ഞു വീണ കരിപുരണ്ട മേഘക്കീറിൽ കാഴ്ച നഷ്ടപ്പെട്ടു. ഏറെ ശ്രമപ്പെട്ട് സ്വബോധത്തിലേക്ക് തിരികെയെത്തുമ്പോൾ ആ വാക്കുകൾ നിണമുതിരുന്ന നാവു നീട്ടി ചാക്കാലകളായി തനിക്കു ചുറ്റും ചുടല നൃത്തമാടുന്ന കാഴ്ചയിൽ ഭീതിയോടെ മിഴികൾ ഇറുകെ പൂട്ടി.ആകെ ഒരു മരവിപ്പായിരുന്നു.
ബാക്കി കൂടി കേട്ടപ്പോഴാണ് ഹൃദയം നുറുങ്ങിച്ചിറുന്ന നൊമ്പരത്തില്‍ തരിച്ചിരുന്നു പോയത്.ഒരായിരം ഈർച്ച വാളുകൾ ശരീരത്തിലൂടെ ഒന്നിച്ചു കടന്നുപോയ വേദനയിൽ സ്വയം പിടഞ്ഞു....നെഞ്ചകം പൊട്ടിപ്പിളരുന്ന ദുസ്സഹമായ വിങ്ങലില്‍ ഉള്ളിൽ ഒരു നിലവിളി ഉയർന്നു പൊങ്ങി.
വിശ്വസിക്കാനായില്ല.......ജീവന് തുല്യം സ്നേഹിച്ച, താൻ ഈ ചുടുകാട്ടില്‍ വിയര്പ്പോഴുക്കി പഠിപ്പിച്ചു വലുതാക്കിയ തന്റെ അനിയനാണ് അവളെ തനിക്കു നഷ്ടമാവാൻ കാരണമായതെന്നറിഞ്ഞപ്പോൾ തളര്ന്നു പോയി.അവനവളെ ഇഷ്ടമായിരുന്നത്രേ.ഏട്ടൻ സ്നേഹിക്കുന്ന പെണ്ണിനെ തനിക്കൊരിക്കലും കിട്ടില്ലെന്നുറപ്പായപ്പോൾ അവൻ പരസ്യമായി പറഞ്ഞത്രേ.
"എന്റെ സ്നേഹം നിഷേധിച്ച് എന്നെ അപ്മാനിച്ചവൾ വന്നുകയറാനുള്ളത് എന്റെ വീട്ടിലെക്കല്ലേ..?ഏട്ടൻ ഗൾഫിലേക്ക്‌ തിരികെ മടങ്ങുന്ന അന്ന് മുതൽ അവൾ എന്റെ വെപ്പാട്ടി ....."
ണ്ടു ഹൃദയങ്ങളുടെ ചിമിഴിനുള്ളില്‍ കാലങ്ങളോളം സ്വകാര്യമായി ഒളിപ്പിച്ചു വെച്ച പ്രണയം നാട്ടിലാകെ പടര്ന്നിരിക്കണം.ഒപ്പം അവളുടെ വീട്ടിലും.വീട്ടുകാരുടെയും, സ്വന്തക്കാരുടെയും ശാസനകൾക്കും,ഭീഷണികൾക്കും മുന്നിൽ അവളുടെ ദുർബ്ബലമായ പ്രതിരോധത്തിന്റെ നേര്ത്ത ചിറയറ്റ് പോയിരിയ്ക്കാം.അല്ലെങ്കിൽത്തന്നെ ഭീഷണികളെ അവഗണിച്ച് തനിക്കായി കാത്തു നില്ക്കാൻ പോന്ന എന്ത് പ്രതീക്ഷയാണ് താന്‍ അവൾക്കു നല്കിയിരുന്നത് ഒന്നുമില്ലായിരുന്നു എന്നതല്ലേ സത്യം....മൂടിക്കെട്ടിയ മനസ്സിനുള്ളില്‍ എല്ലാമൊതുക്കി വയ്ക്കുകയായിരുന്നു.തുറന്നു പറയാന്‍ ധൈര്യമില്ലാതെ.ഒരു പക്ഷെ അതവള്‍ അവഗണിച്ചേക്കുമോ എന്ന ഭീതി സമ്മാനിച്ച മൌനം.
ഇന്നിവിടെ അവളുടെ ഓര്മ്മ്കള്‍ വഴിപിരിഞ്ഞ നടവഴിയില്‍ ഒരിയ്ക്കലും മടങ്ങി വരാനിടയില്ലാത്ത ആ കാലൊച്ചകൾക്ക് കാതോർത്ത്‌ സ്വയം നഷ്ടപ്പെട്ടിരിക്കെ ഹൃദയം വല്ലാതെ വിതുമ്പിപ്പോകുന്നു....ഒരു ജന്മമാകെ നെഞ്ചോടടക്കിപ്പിടിച്ച് , തന്റേതു മാത്രമെന്ന് കരുതിയ ആ ചിത്രപതംഗത്തിന്റെ ഓര്മ്മകളുടെ വിദൂരതയിലെവിടെയെങ്കിലും ഉണ്ടാവുമോ,പറയാന്‍ മറന്ന പ്രണയത്തിന്റെ നിശ്വാസം പേറുന്ന ഈ അരയാലിലകളും ,നനഞ്ഞ ആ കാലടികളുടെ ചുംബനത്തില്‍ കുളിര് പുരണ്ട ഈ പ്രദക്ഷിണ വഴിയും.....
ഉണ്ടാവില്ല, കാരണം ഇത് അവള്‍ ഒരിയ്ക്കലും ഓര്മ്മിക്കുവാന്‍ ഇഷ്ടപ്പെടാത്ത നഷ്ടസ്വപ്നങ്ങളുടെ ശ്മശാന ഭൂവാണ്.......ഒരിയ്ക്കലും മനസ്സുകൊണ്ട് പോലും മടങ്ങാന്‍ ആഗ്രഹിക്കാത്ത കൃതഘ്നതയുടെ കരിമേഘങ്ങള്‍ അലയുന്ന ദു:ഖസ്മൃതികളുടെ തുരുത്ത്.......
ശരീരം ആകെ തളരുന്നത് പോലെ.നിലാവ് പെയ്തിറങ്ങി നനഞ്ഞ മണല്‍ത്തരികളില്‍ കാലുകള്‍ അമര്ത്തിച്ചവുട്ടി മെല്ലെ പുറത്തേക്ക് നടക്കുമ്പോള്‍ പിന്നില്‍,കുളപ്പുരമാളികയുടെ മേലാപ്പില്‍ നിന്നും ഇനിയും മടങ്ങിവരാത്ത ഇണയെ തിരയുന്ന അമ്പലപ്രാവിന്റെ നേര്‍ത്ത കുറുകല്‍ ചുറ്റിലും പെയ്തിറങ്ങിയ നനുത്ത നിശബ്ദതയ്ക്ക് മേലെ മുഴങ്ങിക്കൊണ്ടേയിരുന്നു ...... വിതുമ്പലടക്കാനാവാതെ പുറത്തേയ്ക്ക് വഴിയുന്ന നൊമ്പരം മൂടിക്കെട്ടിയ മനസ്സിന്റെ തേങ്ങല്‍ പോലെ.....

ചുറ്റുവിളക്ക്.......