സൈഡു വിൻഡോയുടെ ഷട്ടർ ഉയർത്തിവെച്ച് പ്ലാറ്റ്ഫോമിനപ്പുറത്തെ നനഞ്ഞ
പ്രഭാതത്തിന്റെ ഉറക്കച്ചടവാർന്ന മുഖത്തേയ്ക്കും നോക്കിയിരുന്നപ്പോൾ ഒരു
ചൂട് ചായ കുടിച്ചാൽ കൊള്ളാമെന്നു തോന്നി .
വണ്ടി ക്രോസ്സിങ്ങിനു പിടിച്ചിട്ടിരിക്കുകയാണെന്ന് തോന്നുന്നു.ലേറ്റായാൽ പാലക്കാടിനുള്ള കണക്ഷൻ ട്രെയിൻ കിട്ടാനിടയില്ല.
ഇനി അതെക്കുറിച്ചാലോചിച്ചു വെറുതെ ടെൻഷനടിയ്ക്കുന്നതിലർത്ഥമില്ല.കിട്ടിയില്ലെങ്കിൽ മറ്റെന്തെങ്കിലും വഴി തേടാം.സമയത്തിന്റെ നൂലിഴയിൽ തൂങ്ങി ടെൻഷനടിച്ചുള്ള യാത്ര പണ്ടേ ഇഷ്ടമായിട്ടല്ല.
സ്കെച്ചും, പ്ലാനും ഓഫീസ് സ്റ്റാഫിന്റെ ആരുടെയെങ്കിലും കൈയ്യിൽ കൊടുത്തു വിടാമെന്നു പലവുരു പറഞ്ഞിട്ടും, അമ്പി സ്വാമിയ്ക്കുതൃപ്തി പോരാ .
ബാലചന്ദ്രൻ നേരിട്ടെത്തി ഭൂമിപൂജയിൽ കൂടി പങ്കെടുക്കണമെന്ന സ്നേഹപൂർണ്ണമായ ശാട്യത്തിനു മുന്നിൽ വഴങ്ങിപ്പോയി.
സമയമുണ്ടായിട്ടല്ല.എഞ്ചിനീയറിംഗ് കോളേജിൽ പഠിയ്ക്കുമ്പോൾ പലപ്പോഴും കൃത്യസമയത്ത് വാടകപോലും കൊടുക്കാനാവാതെ സ്വാമിയുടെ അഗ്രഹാരത്തിൽ കഴിച്ചുകൂട്ടിയ നാളുകളെക്കുറിച്ചുള്ള കടപ്പാടിന്റെ ഓർമ്മകൾ മറക്കാൻ സാധിയ്ക്കാത്തത് കാരണം.ഒപ്പം ദേവുവിന്റെ നിർബന്ധവും.
ഓർമ്മകൾ ദേവുവിലെത്തിയപ്പോൾ മൊബൈൽ കയ്യിലെടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു .
തിരക്കിനടയിൽ ഒന്ന് രണ്ടു കാര്യങ്ങൾ പറഞ്ഞേൽപ്പിയ്ക്കാൻ വിട്ടു.ഒപ്പം രാവിലത്തെ കുസൃതിത്തരങ്ങൾക്ക് മാപ്പ് കൊടുക്കാനും.കുറുമ്പ് കാട്ടി തന്നെ ശുണ്ഠി
പിടിപ്പിച്ചാലും താൻ വിളിയ്ക്കുവോളം കാത്തിരിയ്ക്കും. അല്ലാതെ അവളാദ്യം വിളിയ്ക്കില്ല.
നമ്പർ ഔട്ട് ഓഫ് റെഞ്ചാണ്.റീ ഡയൽ ചെയ്യാനോരുങ്ങവേ പെട്ടെന്ന് പിന്നിൽ നിന്നും ഒരു സ്ത്രീ ശബ്ദം.
"എക്സ്ക്യൂസ് മി ......"
"യേസ്......"
തല തിരിച്ചു നോക്കുമ്പോൾ തൊട്ടരുകിൽ കയ്യിൽ സ്വർ ണ്ണ നിറമുള്ള ബോർ ഡർ പിടിപ്പിച്ച കറുത്ത ഹാൻഡ് ബാഗുമായി, നിർ ന്നിമേഷയായി തന്നെയും നോക്കി ഏതോ ചിരകാല സുഹൃതിനോടെന്നപോലെ മധുരമായി ചിരിച്ചുകൊണ്ട് നില്ക്കുന്ന സുന്ദരിയായ ഒരു യുവതി ............
വെളുത്ത പൂക്കൾ നന്നായി എംബ്രൊയിഡറി വർക്ക് ചെയ്ത് മനോഹരമാക്കിയ പിങ്ക് കളറുള്ള ചുരിദാർ ആകർഷകമായി ധരിച്ച അവളുടെ ചന്ദന നിറമുള്ള തുടുത്ത കവിളിണകളിലൂടെ ഒഴുകിയിറങ്ങിയ മഴത്തുള്ളികൾ കീഴ്ത്താടിയിലെ കറുത്ത മറുകിൽ വഴിമുട്ടി നില്ക്കുന്നത് കൌതുകത്തോടെ ഒരു നിമിഷം നോക്കിയിരുന്നു പോയി .
പണിക്കുറ്റം തീർത്ത ശില്പഭംഗി അരണ്ട വെളിച്ചത്തിൽ മതി മറന്നാസ്വദിയ്ക്കുന്ന
ശില്പിയുടെ അത്ഭുത ഭാവത്തോടെ .
"സാർ.... ."
ഒരു ചെറു പുഞ്ചിരിയോടെ അവൾ വീണ്ടും വിളിച്ചപ്പോൾ അരുതാത്തതെന്തോ ചെയ്ത ജാള്യതയോടെ മിഴികൾ അവളുടെ മുഖത്ത് നിന്നും അടർത്തി മാറ്റി.വരണ്ട ഒരു ചിരി മുഖത്ത് വരുത്താൻ വൃഥാ ശ്രമിച്ചു.
"സാർ ...ഈ ബാഗ് ഒരുനിമിഷമൊന്നു നോക്ക്വോ ....വണ്ടി പുറ പ്പെടാൻ താമസമുണ്ടെന്നു തോന്നുന്നു. ഒരു വീക്കിലി വാങ്ങി ഉടൻ വരാം ............"
അനുവാദത്തിനു കാക്കാതെ ഏതോ സ്വാതന്ത്ര്യത്താലെന്നോണം ബാഗ് തന്നിലെയ്ക്കടുപ്പിച്ചു വെച്ച് കൊണ്ട് അവൾ മെല്ലെ തിരിഞ്ഞു നടന്നു..........ഒരിയ്ക്കൽ കൂടി തിരിഞ്ഞു നോക്കി വീണ്ടും മൃദുവായി പുഞ്ചിരിച്ചു കൊണ്ട്,ഒഴുകിയൊഴുകി .........
അവൾ നടന്നകന്നപ്പോൾ പാതിരാവിലെങ്ങോ പൂത്തുലഞ്ഞ ജാസ്മിന്റെ മദി പ്പിയ്ക്കുന്ന ഗന്ധം, ജന്നലഴികൾക്കിടയിലൂടെ അരിച്ചെത്തിയ തണുത്ത കാറ്റിനൊപ്പം കംബാർട്ടുമെന്റിലാകെ ഒഴുകി നടന്നു .
ഹൃദയത്തിനുള്ളിലേയ്ക്ക് എവിടെ നിന്നോ അടർന്നു വീണ ഒരു മഞ്ഞു കട്ട അലിഞ്ഞു പടരുന്ന സുഖദമായ അനുഭൂതി ..........
അടുത്ത നിമിഷം വല്ലാത്ത ഒരു കുറ്റബോധം മനസ്സിനെ മഥിച്ചു.
അപരിചിതയായ ഒരു പെണ്കുട്ടിയുടെ ഒരു നിമിഷാർദ്ധത്തെ പുറം കാഴ്ചയിൽ ഭ്രമിയ്ക്കപ്പെട്ട അപക്വമായ മനസ്സിന്റെ ചപല സഞ്ചാരത്തെ യോർത്ത് .
ഉരുക്ക് പാളങ്ങളെ ചതച്ചരയ്ക്കുന്ന ആരവങ്ങളുമായി ഒരു എക്സ്പ്രസ്സ് ട്രെയിൻ തനിയ്ക്കായി വഴിമാറി ക്കിടന്നവരെ പുച് ഛ ഭാവത്തിൽ കൂക്കി വിളിച്ച് കടന്നു പോയി.
വണ്ടി പുറപ്പെടാറായിരിയ്ക്കുന്നു.ഇനിയുമവളെത്തിയിട്ടില്ല ....
അടുത്ത നിമിഷം അകാരണമായ ഒരു ഭീതിയുടെ മഴക്കാറുകൾ അയാളുടെ മനസ്സിലേയ്ക്ക് ഇടിഞ്ഞു വീണു ...
ബാഗ് തന്നെ സൂക്ഷിയ്ക്കാനേൽപ്പിച്ച് സുരക്ഷിതയായി അവളെങ്ങോട്ടെങ്കിലും രക്ഷപെട്ടതാകുമോ ......
ആണെങ്കിൽ എന്തിന് ........ആ ചിന്ത അയാളുടെ തലച്ചോറിനുള്ളിൽ ഒരിടി മിന്നലായി ഊർന്നിറങ്ങി........അതിന്റെ അനുരണനം മനസ്സിനെ വല്ലാതെ വിഹ്വലമാക്കി .......ഒരപായ സൂചന മനസ്സിനെ ആകെ മഥിച്ച മാതിരി ............
സിഗ്നൽ കിട്ടിയ വണ്ടി ഒരു ഞരക്കത്തോടെ മുന്നോട്ടുരുണ്ടു ..................
മഴ നനഞ്ഞ ജന്നൽപ്പടികളിൽ മുഖം ചേർത്തു വെച്ച് പ്ലാറ്റ്ഫോമിന്റെ അങ്ങേത്തലയ്ക്കലേയ്ക്ക് നൊട്ടമെത്തുന്നിടത്തോളം എത്തി നോക്കി.
പരിഭ്രമത്തോടെ അവൾ ഓടി എത്തുന്നുണ്ടോ എന്നറിയാൻ .വണ്ടി സ്പീഡു എടുത്തിരിയ്ക്കുന്നു.ബുക്ക് സ്റ്റാളിനെ പിന്നിടുമ്പോൾ അതിനു മുന്നിലും അവളില്ലെന്ന തിരിച്ചറിവിൽ വല്ലാത്തൊരു ഭയം മനസ്സിനെ ഗ്രസിച്ചു.
അശുഭകരമായ എന്തോ ഒന്ന് സംഭവിയ്ക്കാൻ പോകുന്നു എന്ന മുന്നറിയിപ്പ് മനസ്സിൽ മുഴങ്ങുന്നത് പോലെ.
കംബാർട്ട്മെന്റിലെയ്ക്കു യാത്രക്കാർ എത്തിതുടങ്ങിയിരിയ്ക്കുന്നു.
എതിരെയുള്ള സീറ്റിൽ വന്നിരുന്ന മാന്യമായി വേഷം ധരിച്ച ചെറുപ്പക്കാരൻ സൌഹൃദ പൂർവ്വമേന്നോണം
ഒന്ന് ചിരിച്ചത് കണ്ടില്ലെന്നു നടിച്ചു.
മനസ്സിവിടെയല്ലായിരുന്നു.
രാവിലെ തന്നെ ഒരു ബോറന്റെ മുന്നിൽ വന്നു പെട്ടതിന്റെ സങ്കോചം അയാളുടെ മുഖത്ത് നിഴലാടി.
അവൾ, ഒരുപക്ഷെ നിയമവിരുദ്ധമായ എന്തെങ്കിലും പ്രവർത്തിയിൽ ഏർപ്പെട്ടു പോലീസിന്റെ കണ്ണ് വെട്ടിച്ചു നടക്കുന്നവളാകുമോ ....പിടിയ്ക്കപ്പെടുമെന്ന എന്തെങ്കിലും സൂചന ലഭിച്ചിട്ട് തെളിവടങ്ങിയ ബാഗ്
തന്ത്ര പൂർവ്വം ഏല്പ്പിച്ചു കടന്നു കളഞാതാണെങ്കിൽ.............ആരെങ്കിലും തിരക്കി വന്നു ബാഗുമായി തന്നെ ചോദ്യം ചെയ്താൽ എന്ത് മറുപടി പറയും...........
അപരിചിതയായ ഒരു സ്ത്രീ തന്നെ സൂക്ഷിയ്ക്കാനേല്പിച്ചത് എന്നാ മറുപടി ആര്ക്കും അത്ര ബോദ്ധ്യ മായിക്കൊള്ളണമെന്നില്ല.
ജീവിതത്തിലാദ്യമായി കണ്ട ഒരു പെണ്ണിനോട് പേരുപോലും ചോദിയ്ക്കാൻ നില്ക്കാതെ അവളേല്പിച്ച ബാഗ് വാങ്ങി വയ്ക്കാൻ തോന്നിച്ച ആ നശിച്ച നിമിഷത്തെ മനസ്സാ ശപിച്ചു ..............
ഒരു പക്ഷെ അവൾ വീക്കിലി വാങ്ങി വന്നപ്പോൾ വണ്ടി വിട്ടു പോയതായിക്കൂടെന്നില്ല. അങ്ങിനെയാണെങ്കിൽ തന്നെ പ്ലാറ്റ് ഫോമിലെവിടെയെങ്കിലും നിന്ന് അവൾ ബാഗ് ആവശ്യപ്പെടെണ്ടാതല്ലേ ...........
അനാവശ്യ ചിന്തകൾ മനസ്സിൽ കെട്ടുപിണയുകയാണ്.ഉള്ളിലെരിയുന്ന ഭീതിയകറ്റാൻ മന:പൂർവ്വം കണ്ടെത്തുന്ന ന്യായീകരണങ്ങൾ പോലും ദുർബ്ബലമാകുന്നു.
തീവണ്ടിയുടെ ദ്രുത ചലനങ്ങൾക്കൊപ്പം കംബാർട്ട്മെന്റിന്റെ അങ്ങേ തലയ്ക്കൽ നിന്നെങ്ങോ ഏതോ പഴയ ഹിന്ദി ഗാനത്തിന്റെ നേർത്ത ശബ്ദം അടുത്തടുത്തു വരുന്നു. വികലമായ കൈത്താളത്തിന്റെ അകമ്പടിയോടെ.
വെറ്റിലക്കറ പുരണ്ട ചുണ്ടുകൾക്കിടയിലൂടെ പുറത്തേയ്ക്ക് തെറിയ്ക്കുന്ന തുപ്പൽ തുള്ളികൾക്കൊപ്പം ശ്രുതി ബോധമില്ലാതെ ഇടയ്ക്കിടെ മുറിയുന്ന അസ്പഷ്ട വരികളുമായി ചെമ്പിച്ച മുടിയുള്ള ഒരു നാടോടിപ്പെണ്ണ്.
ക്ലാവ് പുരണ്ട ചെമ്പ് വളയണിഞ്ഞ മെല്ലിച്ച കൈ നീട്ടിയപ്പോൾ കയ്യിൽ തടഞ്ഞ നാണയതുട്ടുകൾ ഇട്ടു കൊടുത്തു .
പുതിയ ഒരു ഗാനവുമായി അവൾ അടുത്ത കംബാർട്ടുമെന്റ് ലക്ഷ്യമാക്കി നീങ്ങുന്നതും നോക്കിയിരിയ്ക്കവേ, പെട്ടെന്ന് ഒരു ഭക്തിഗാനത്തിന്റെ ഈരടികളുമായി മൊബൈൽ ഫോണിന്റെ മുരൾച്ച .
എതിരെയിരിയ്ക്കുന്ന ചെറുപ്പക്കാരന്റെതായിരിയ്ക്കുമെന്നു കരുതി നോക്കുമ്പോൾ അയാളുടെ മുഖത്ത് ഭാവഭേദമൊന്നുമില്ല.
പെട്ടെന്ന് ശ്രദ്ധിച്ചു . എല്ലാവരുടെയും ശ്രദ്ധ തന്റെയടുത്തിരിയ്ക്കുന്ന ബാഗിലാണ് .ബാഗിനുള്ളിൽ അവളുടെ ഫോണാണ് റിംഗ് ചെയ്യുന്നത്.
ഒരുനിമിഷം അമ്പരന്നു പോയി.എന്ത് ചെയ്യും..........ആരാവും വിളിയ്ക്കുന്നത് ...........
അറ്റന്റു ചെയ്താൽ താനാരാണെന്ന് ചോദിച്ചാൽ എന്ത് മറുപടി പറയും......
ബാഗിന്റെ ഉടമസ്ഥയെക്കുറിച്ചു തിരക്കിയാൽ അവളെവിടെ പോയെന്നു പറയും .....അറിയില്ല എന്നതാണ് സത്യം.പക്ഷെ കേൾക്കുന്നവർ അത് അതെ അർത്ഥത്തിൽ ഉൾക്കൊണ്ടു കൊള്ളണമെന്നില്ല.
അവളുമായി ഒരു ബന്ധവുമില്ലാത്ത തന്റെ കയ്യിലെങ്ങിനെ അവളുടെ ഫോണെത്തി .......
എടുക്കാതിരിയ്ക്കുന്നതാണ് ഭംഗി .........പക്ഷെ യാത്രക്കാർ ശ്രദ്ധിചു തുടങ്ങിയിരിയ്ക്കുന്നു.അവരുടെ കണ്ണുകളിൽ ഏതോ സംശയഭാവം.
അത് കൂടുതൽ സംശയങ്ങൾക്കും, ചോദ്യങ്ങൾക്കും വഴിവയ്ക്കും .............
എന്തും നേരിടാനുള്ള കരുത്തു മനസ്സിലേയ്ക്ക് ആവാഹിച്ച് രണ്ടും കല്പിച്ചു ബാഗ് തുറന്ന്, ഫോണ് കയ്യിലെടുത്ത് റിസീവ് ബട്ടണിൽ വിരലമർത്തി, നെഞ്ചിടിപ്പോടെ മറുതലയ്ക്കൽ നിന്നുള്ള ശബ്ദത്തിനായി കാതോർത്തു ..............
(തുടരും.............)