പെയ്തൊഴിയാൻ
വിതുമ്പി നില്ക്കുന്ന മഴമേഘങ്ങൾക്ക്താഴെ,നനഞ്ഞൊട്ടി നിന്ന അരയാലിലകളുടെ
മുടിയിഴകൾക്കിടയിൽനിന്നും കുതറിയിറങ്ങിയ ഒരിളം കാറ്റിന്റെ കുളിരുള്ള
ചുംബനത്തിൽ ചുറ്റുവിളക്കിൽ അണയാൻ വെമ്പി നിന്ന അവസാന ദീപവും ഒന്നുലഞ്ഞാടി
മിഴി ചിമ്മി....... വിളർത്ത സന്ധ്യയുടെ മെല്ലിച്ച നിഴൽ പുരണ്ട ശൂന്യമായ
പ്രദക്ഷിണ വഴിയിലേയ്ക്ക് അലസമായി നോക്കിയിരിയ്ക്കവേ മനസ്സ് വല്ലാതെ
തേങ്ങിപ്പോയി.പേരറിയാത്ത ഏതോ നൊമ്പരം പെയ്തു വീണ് നെഞ്ചിലാകെ ഒരു നീറ്റൽ
പടരും പോലെ.......
വ്യർത്ഥമാണെന്നറിഞ്ഞിട്ടും മനസ്സ് ഒരു നിമിഷം വെറുതെ കൊതിച്ചുപോയി,ഇരുൾ വീണ ബലിക്കല്ലിനപ്പുറത്തു നിന്നും നേരം വൈകിയതിന്റെ പരിഭ്രമവും മുഖത്ത് പേറി ധൃതി പൂണ്ട് പ്രദിക്ഷണം പൂർത്തിയാക്കി പരിഭവം ചാലിച്ച മിഴികളുമായി അവൾ ഒരിക്കൽ കൂടി തനിയ്ക്കായി അരയാൽത്തറയ്ക്കരുകിലേയ്ക്ക് കടന്നു വന്നെങ്കിലെന്ന്.ചുരുൾ മുടിയിഴകൾ ചുംബിച്ചുലയ്ക്കുന്ന നനഞ്ഞ നെറ്റിത്തടത്തിൽ കുളിർ ചന്ദനം ചാർത്തി,സ്വപ്നം ചാലിച്ചെഴുതിയ കരി മിഴികളിൽ കുസൃതി ഒളിപ്പിച്ച് ഇനിയൊരിക്കലും അവൾ ഇത് വഴി വരില്ല എന്ന തിരിച്ചറിവിൽ മൂടിക്കെട്ടിയ മനസ്സിലാകെ വല്ലാത്ത വിങ്ങൽ.
ഒരായിരം മോഹങ്ങളുടെ നിറക്കൂട്ടിൽ ചാലിച്ച് ഹൃദയത്തിന്റെ ചുവരിൽ കോറിയിട്ട ആ മൃദുമന്ദഹാസം തിരികെ പ്പിടിയ്ക്കനാവാത്ത വിധം അകലങ്ങളിലേയ്ക്ക് ഒഴുകിയകന്നു എന്ന സത്യം ആവർത്തിച്ച് ബോദ്ധ്യപ്പെടുത്തിയിട്ടും അംഗീകരിക്കാൻ മനസ്സിന്നും തയ്യാറാവുന്നില്ല എന്നതല്ലേ സത്യം. ഓർമ്മകളുടെ അങ്ങേത്തലയ്ക്കൽ ഇന്നുമുണരുന്ന നേർത്ത ആ പദനിസ്വനത്തിൽ ഹൃദയം തേങ്ങുകയാണ്.നെഞ്ചോടടക്കിപ്പിടിക്കാൻ കൊതിച്ച വിലപ്പെട്ടതെന്തോ കൈമോശം വന്നതിന്റെ വേദനയിൽ.
കുളപ്പുരമാളികയുടെ മേലാപ്പിൽ നിന്നെങ്ങോ ഉയർന്ന ഇണപിരിഞ്ഞ അമ്പലപ്രാവിന്റെ നേർത്ത കുറുകൽ നെഞ്ചിലെ നൊമ്പരത്തിനു ആക്കം കൂട്ടി.വഴുതി മാറുന്ന മനസ്സിനെ ശാന്തമാക്കാൻ വൃഥാ ശ്രമിച്ചു,ആവില്ലെന്നറിഞ്ഞിട്ടും.
ഇനിയൊരിയ്ക്കൽ കൂടി ഇവിടെയ്ക്കൊരു മടക്കയാത്ര മനസ്സ് കൊണ്ടാഗ്രഹിച്ചതല്ല.ഭഗ്നസ്വപ്നങ്ങളുടെ ചിതയിൽ സ്വയം എരിഞ്ഞടങ്ങാൻ ഹോമിച്ച ഭൂതകാലം പാതി വെന്ത കബന്ധങ്ങളായി മനസ്സിനെ വേട്ടയാടി സ്വാസ്ഥ്യം കെടുത്തിയപ്പോളൊക്കെ ഒന്നും ഓർമ്മിക്കാതിരിക്കാൻ ശ്രമിച്ചു.പക്ഷേ പരാജയപ്പെട്ടു പോയി.അല്ലെങ്കിൽ തന്നെ എവിടെയാണ് തനിക്കു വിജയിക്കാനായത്.നഷ്ടങ്ങൾ സമ്മാനിച്ച ഉണങ്ങാത്ത മുറിവുകളുടെ നൊമ്പരങ്ങൾ പേറി അലയാൻ മാത്രം വിധിക്കപ്പെട്ട ജന്മം.
കുസൃതി കരിമഷിയെഴുതിയ നീണ്ടു വിടർന്ന മിഴികളും, കുളിർമഞ്ഞിന്റെ സ്നിഗ്ദത പകർന്ന കവിളിണകളുമായി വർണ്ണച്ചിറകുള്ള ശലഭ ചാരുതയോടെ ആത്മാവിലേയ്ക്ക് പടർന്ന അയലത്തെ പട്ടുപാവാടക്കാരിയോട് ആദ്യമാദ്യം തോന്നിയ കൌതുകം മെല്ലെ മെല്ലെ ഹൃദയ തന്ത്രികളെ ചുംബിച്ചുണര്ത്തിയ സുഖദമായ അനുഭൂതിയായി വളരുകയായിരുന്നു.താൻ പോലുമറിയാതെ.
മുട്ടവിളക്കിന്റെ മുനിഞ്ഞ വെട്ടത്തിൽ പുസ്തകത്താളുകളിൽ നിന്നും ഹൃദയത്തിലേക്ക് ചേക്കേറിയ കാല്പനിക ഭാവമൊന്നാകെ പ്രണയാതുരമാക്കിയ മനസ്സിന്റെ കാമനകൾക്ക് ചിറകു പകർന്ന ചിത്രപതംഗമായി അവൾ പറന്നിറങ്ങി. സ്വപ്നാടനത്തിന്റെ ലഹരി ഉന്മത്തമാക്കിയ പകലിരവുകൾ.അടക്കാൻ വയ്യാത്ത അഭിനിവേശത്തിന്റെ പൊൻ നൂലിഴകളിൽ ഊയലാടുമ്പോഴും, അവളോടത് തുറന്നു പറയാൻ കഴിയാത്ത വിധം മനസ്സിന്റെ .ജാള്യത പിന്നാക്കം വലിച്ചു കൊണ്ടേയിരുന്നു.അവളിലെയ്ക്കുള്ള തന്റെ സ്വപ്നങ്ങളുടെ ദുര്ബലമായ ഗതിവേഗത്തെ ഓർമ്മപ്പെടുത്തിക്കൊണ്ട്.
പഴകി ദ്രവിച്ചു മുഖം കുത്താറായ കോലായുടെ ദാരിദ്ര്യം മെഴുകിയ തറയിലെ നരച്ച ഇരുട്ടിലിരുന്ന് ഇല്ലാത്ത ആഡ്യത്വത്തിന്റെ എച്ചിൽ കൂമ്പാരത്തിൽ ആർത്തിയോടെ തിരയുന്ന നിഴല്‍ രൂപങ്ങൾക്ക് നടുവിൽ ഇരിക്കവേ അവളെ പ്രതിയുള്ള തന്റെ സ്വപ്‌നങ്ങൾ വെറും സ്വപ്നങ്ങളായി ഉള്ളിൽ മറവു ചെയ്യപ്പെടുമെന്ന തിരിച്ചറിവ് മനസ്സിനെ അശാന്തമാക്കിയ രാവുകൾ.
ഇരുൾ വീണ മനസ്സിൽ ആശങ്കയുടെ കരിമേഘങ്ങൾ ഇണ ചേരുന്ന അസ്വസ്ഥതയിൽ നെഞ്ചകം വിണ്ടു കീറുമ്പോൾ നിസ്വനായ തനിയക്കവളെ നഷ്ടമായേക്കുമെന്ന ചിന്ത ദു;സ്വപ്നമായി സദാ വേട്ടയാടിക്കൊണ്ടിരുന്നു.സ്വപ്നം കാണാൻ പോലും അർഹതയില്ലാത്ത നിസ്സഹായതയ്ക്ക് മുന്നിൽ സ്വയം ചെറുതായിപ്പോകുന്നപോലെ.
എങ്ങിനെയും അവളെ സ്വന്തമാക്കണമെന്ന ചിന്ത പകർന്ന കരുത്തുമായി എല്ലാ സ്വപ്നങ്ങൾക്കും അവധി നല്കി മണലാരണ്യത്തിന്റെ ഉഷ്ണപഥങ്ങൾ തേടി യാത്രയ്ക്കൊരുങ്ങവേ മനസ്സിനെ പലവട്ടം ആവർത്തിച്ച് ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചു,എല്ലാം അവൾക്കു വേണ്ടി....തിരിച്ചെത്തി അവളെ സ്വന്തമാക്കാൻ....
ചുറ്റുവിളക്കിലെ ദീപച്ഛായ പാളിവീണ പ്രദിക്ഷണ വഴിയിലൂടെ വെള്ളിക്കൊലുസുകൾ ഇറുകെ ചുംബീയ്ക്കുന്ന അവളുടെ തുടുത്ത കാലടികളിൽ നോക്കി, ഉള്ളിലെരിയുന്ന നൊമ്പരം പണിപ്പെട്ടൊതുക്കി നിശ്ശബ്ദം നടക്കുമ്പോഴും, പറയാൻ കരുതിവെച്ചതോന്നും തുറന്നു പറയാനാവാതെ ആകെ വിക്ഷുബ്ധമായ മനസ്സിൽ വാക്കുകൾ മുറിഞ്ഞു വീണ് തുളുമ്പി നിന്നു.പുറത്തേക്ക് വഴിയാതെ.
പിന്നെ, മുടിയഴിച്ചിട്ട് മയങ്ങുന്ന അരയാലിലകളുടെ നിഴൽ പുരണ്ട നടവഴിയുടെ കോണിൽ നിന്നും ഒരു പരിരംഭണത്തിന്റെ നിർവൃതിയിൽ തമ്മിലലിഞ്ഞു നിന്ന നിഴലുകൾ അടര്ന്നുമാറി വഴി പിരിയവേ അവളുടെ നനഞ്ഞ മിഴികളുടെ മന്ത്രണം വായിച്ചെടുക്കുവാൻ ശ്രമിച്ചു.
"ശ്രീയേട്ടൻ തിരികെ വരുന്നതും കാത്തു ഞാനുണ്ടാവും,ഓര്മ്മകളുടെ തിരിയണയാത്ത ഈ അരയാൽത്തറയ്ക്കരുകിൽ എന്നും..........."അഥവാ അവളുടെ മനസ്സിന്റെ മൌനനിമന്ത്രണം അതാവണമെന്ന് മനസ്സ് കൊതിച്ചു.പക്ഷെ തനിക്കു തെറ്റി.അതോ വിധി മറിച്ചായതോ......അറിയില്ല.
ഞെട്ടറ്റു കൊഴിഞ്ഞ ഓർമ്മകളിൽ സ്വയം നഷ്ടപ്പെട്ടു നില്ക്കുന്ന വയസ്സനരയാലിന്റെ നരച്ച നിഴലിൽ തനിച്ചിരിക്കുമ്പോൾ നഷ്ടങ്ങളുടെ വ്യാപ്തി സമ്മാനിക്കുന്നത് നൊമ്പരത്തെക്കാൾ മനസ്സിനെ ചൂഴ്ന്നുനില്ക്കുന്ന നിർവ്വികാരതയാണ്.വഴുതിയകന്ന സ്വപ്നങ്ങളുടെ പിൻവിളിയ്ക്കായി ഇനിയൊരു പുനര്ജ്ജനിയ്ക്കുപോലും മോഹിപ്പിക്കാനാവാത്ത വിധം മനസ്സ് മരവിച്ചു പോയി.
ചുട്ടുപഴുത്ത മണലാരണ്യത്തിൽ സ്വയം ഉരുകിയൊലിക്കുമ്പോഴും തളര്ന്നു പോയ കാലുകൾ വലിച്ചു വെച്ച് മുന്നോട്ട് നടത്തിയത് അവളെക്കുറിച്ചുള്ള സ്വപ്നങ്ങളായിരുന്നു.വെന്തുരുകിയ മനസ്സിൽ കുളിര് പകരുന്ന അവളുടെ ഓർമ്മകൾ നിറഞ്ഞു നിന്നപ്പോൾ എല്ലാ വേദനകളും മറന്നു.
പുഴയിൽ പെയ്തിറങ്ങുന്ന നിലാവ് പോലെ ഹൃദയത്തിലാകെ അവളുടെ ചന്ദന സൗരഭമാർന്ന മന്ദഹാസം നിറഞ്ഞു നിന്നു..... പ്രണയാതുരമായ മനസ്സിലെ ചുറ്റുവിളക്കിൽ ഒരായിരം തിരിനാളത്തിൽ തെളിഞ്ഞു നില്ക്കുന്ന ദീപപ്രഭ പോലെ ......
പക്ഷെ തന്റെ ഭഗ്നസ്വപ്നങ്ങളുടെ പട്ടടയിലൂടെയായിരുന്നു ദിവാസ്വപ്നങ്ങളുടെ തേരിലേറിയുള്ള യാത്ര എന്ന് തിരിച്ചറിയാൻ വൈകി.അറിഞ്ഞപ്പോഴാകട്ടെ ഹൃദയത്തെ ആകെ ദഹിപ്പിക്കാൻ പോന്ന തീക്ഷ്ണമായ ആ അശനിപാതത്തിന്റെ സ്പര്ശ മാത്രയിൽ ഉരുകിയമർന്നു പോയി.മനസ്സും, ശരീരവും.
കാലം തനിക്കായി കാത്തുവെച്ച അനിഷ്യേധ്യമായ വിധിവിഹിതം......
നീണ്ട അഞ്ചു വര്ഷത്തിനു ശേഷം ആദ്യമായി തന്റെ സ്വപ്നഭൂമികയിലേയ്ക്ക് മടങ്ങാനുള്ള ഒരുക്കം മനസ്സിന് സമ്മാനിച്ച ലഹരിപുരണ്ട ഒരു സായന്തനത്തിലായിരുന്നു,ആയിടെ നാട്ടില്‍ നിന്നെത്തിയ സുഹൃത്തിൽ നിന്നും ആ വിവരം അറിഞ്ഞത്.
'ലക്ഷ്മിയുടെ വിവാഹം കഴിഞ്ഞു.അമേരിക്കയിൽ ജോലിയുള്ള ഏതോ മുന്തിയ ഡോക്ടറുമായി......." കാറൊഴിഞ്ഞ മാനത്തിന്റെ മാറു നെടുകെപ്പിളർക്കുമാറുയര്ന്ന ആ ഇടി നാദത്തിൽ സ്പന്ദനം നഷ്ടപ്പെട്ട ഹൃദയം ഒരു നിമിഷം നിശ്ചലമായി.കണ്ണുകളിലേയ്ക്ക് ഇടിഞ്ഞു വീണ കരിപുരണ്ട മേഘക്കീറിൽ കാഴ്ച നഷ്ടപ്പെട്ടു. ഏറെ ശ്രമപ്പെട്ട് സ്വബോധത്തിലേക്ക് തിരികെയെത്തുമ്പോൾ ആ വാക്കുകൾ നിണമുതിരുന്ന നാവു നീട്ടി ചാക്കാലകളായി തനിക്കു ചുറ്റും ചുടല നൃത്തമാടുന്ന കാഴ്ചയിൽ ഭീതിയോടെ മിഴികൾ ഇറുകെ പൂട്ടി.ആകെ ഒരു മരവിപ്പായിരുന്നു.
ബാക്കി കൂടി കേട്ടപ്പോഴാണ് ഹൃദയം നുറുങ്ങിച്ചിറുന്ന നൊമ്പരത്തില്‍ തരിച്ചിരുന്നു പോയത്.ഒരായിരം ഈർച്ച വാളുകൾ ശരീരത്തിലൂടെ ഒന്നിച്ചു കടന്നുപോയ വേദനയിൽ സ്വയം പിടഞ്ഞു....നെഞ്ചകം പൊട്ടിപ്പിളരുന്ന ദുസ്സഹമായ വിങ്ങലില്‍ ഉള്ളിൽ ഒരു നിലവിളി ഉയർന്നു പൊങ്ങി.
വിശ്വസിക്കാനായില്ല.......ജീവന് തുല്യം സ്നേഹിച്ച, താൻ ഈ ചുടുകാട്ടില്‍ വിയര്പ്പോഴുക്കി പഠിപ്പിച്ചു വലുതാക്കിയ തന്റെ അനിയനാണ് അവളെ തനിക്കു നഷ്ടമാവാൻ കാരണമായതെന്നറിഞ്ഞപ്പോൾ തളര്ന്നു പോയി.അവനവളെ ഇഷ്ടമായിരുന്നത്രേ.ഏട്ടൻ സ്നേഹിക്കുന്ന പെണ്ണിനെ തനിക്കൊരിക്കലും കിട്ടില്ലെന്നുറപ്പായപ്പോൾ അവൻ പരസ്യമായി പറഞ്ഞത്രേ.
"എന്റെ സ്നേഹം നിഷേധിച്ച് എന്നെ അപ്മാനിച്ചവൾ വന്നുകയറാനുള്ളത് എന്റെ വീട്ടിലെക്കല്ലേ..?ഏട്ടൻ ഗൾഫിലേക്ക് തിരികെ മടങ്ങുന്ന അന്ന് മുതൽ അവൾ എന്റെ വെപ്പാട്ടി ....."
രണ്ടു ഹൃദയങ്ങളുടെ ചിമിഴിനുള്ളില്‍ കാലങ്ങളോളം സ്വകാര്യമായി ഒളിപ്പിച്ചു വെച്ച പ്രണയം നാട്ടിലാകെ പടര്ന്നിരിക്കണം.ഒപ്പം അവളുടെ വീട്ടിലും.വീട്ടുകാരുടെയും, സ്വന്തക്കാരുടെയും ശാസനകൾക്കും,ഭീഷണികൾക്കും മുന്നിൽ അവളുടെ ദുർബ്ബലമായ പ്രതിരോധത്തിന്റെ നേര്ത്ത ചിറയറ്റ് പോയിരിയ്ക്കാം.അല്ലെങ്കിൽത്തന്നെ ഭീഷണികളെ അവഗണിച്ച് തനിക്കായി കാത്തു നില്ക്കാൻ പോന്ന എന്ത് പ്രതീക്ഷയാണ് താന്‍ അവൾക്കു നല്കിയിരുന്നത് ഒന്നുമില്ലായിരുന്നു എന്നതല്ലേ സത്യം....മൂടിക്കെട്ടിയ മനസ്സിനുള്ളില്‍ എല്ലാമൊതുക്കി വയ്ക്കുകയായിരുന്നു.തുറന്നു പറയാന്‍ ധൈര്യമില്ലാതെ.ഒരു പക്ഷെ അതവള്‍ അവഗണിച്ചേക്കുമോ എന്ന ഭീതി സമ്മാനിച്ച മൌനം.
ഇന്നിവിടെ അവളുടെ ഓര്മ്മ്കള്‍ വഴിപിരിഞ്ഞ നടവഴിയില്‍ ഒരിയ്ക്കലും മടങ്ങി വരാനിടയില്ലാത്ത ആ കാലൊച്ചകൾക്ക് കാതോർത്ത് സ്വയം നഷ്ടപ്പെട്ടിരിക്കെ ഹൃദയം വല്ലാതെ വിതുമ്പിപ്പോകുന്നു....ഒരു ജന്മമാകെ നെഞ്ചോടടക്കിപ്പിടിച്ച് , തന്റേതു മാത്രമെന്ന് കരുതിയ ആ ചിത്രപതംഗത്തിന്റെ ഓര്മ്മകളുടെ വിദൂരതയിലെവിടെയെങ്കിലും ഉണ്ടാവുമോ,പറയാന്‍ മറന്ന പ്രണയത്തിന്റെ നിശ്വാസം പേറുന്ന ഈ അരയാലിലകളും ,നനഞ്ഞ ആ കാലടികളുടെ ചുംബനത്തില്‍ കുളിര് പുരണ്ട ഈ പ്രദക്ഷിണ വഴിയും.....
ഉണ്ടാവില്ല, കാരണം ഇത് അവള്‍ ഒരിയ്ക്കലും ഓര്മ്മിക്കുവാന്‍ ഇഷ്ടപ്പെടാത്ത നഷ്ടസ്വപ്നങ്ങളുടെ ശ്മശാന ഭൂവാണ്.......ഒരിയ്ക്കലും മനസ്സുകൊണ്ട് പോലും മടങ്ങാന്‍ ആഗ്രഹിക്കാത്ത കൃതഘ്നതയുടെ കരിമേഘങ്ങള്‍ അലയുന്ന ദു:ഖസ്മൃതികളുടെ തുരുത്ത്.......
ശരീരം ആകെ തളരുന്നത് പോലെ.നിലാവ് പെയ്തിറങ്ങി നനഞ്ഞ മണല്‍ത്തരികളില്‍ കാലുകള്‍ അമര്ത്തിച്ചവുട്ടി മെല്ലെ പുറത്തേക്ക് നടക്കുമ്പോള്‍ പിന്നില്‍,കുളപ്പുരമാളികയുടെ മേലാപ്പില്‍ നിന്നും ഇനിയും മടങ്ങിവരാത്ത ഇണയെ തിരയുന്ന അമ്പലപ്രാവിന്റെ നേര്‍ത്ത കുറുകല്‍ ചുറ്റിലും പെയ്തിറങ്ങിയ നനുത്ത നിശബ്ദതയ്ക്ക് മേലെ മുഴങ്ങിക്കൊണ്ടേയിരുന്നു ...... വിതുമ്പലടക്കാനാവാതെ പുറത്തേയ്ക്ക് വഴിയുന്ന നൊമ്പരം മൂടിക്കെട്ടിയ മനസ്സിന്റെ തേങ്ങല്‍ പോലെ.....

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ